BREAKING NEWS

ഉന്നം തെറ്റിയതാ…വെനസ്വേലയിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് വെടിവെയ്പ്പ്, കൊട്ടരത്തിനു നേർക്കല്ല അനുമതിയില്ലാതെ പറക്കുകയായിരുന്ന ഡ്രോണുകൾക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നെന്ന് റിപ്പോർട്ട്, തങ്ങളല്ലെന്ന് അമേരിക്ക, കസ്റ്റഡിയിലുള്ള മഡൂറോയെ ഉടൻ മോചിപ്പിക്കണം- ഡെൽസി റോഡ്രിഗസ്

· · 1 min read
Share: Copied!

കാരക്കസ്: തലസ്ഥാനമായ കാരക്കാസിൽ വെനസ്വേലൻ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് വെടിവെപ്പ്. യുഎസ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനെത്തുടർന്ന് വെനിസ്വേലയിൽ കനത്ത ജാഗ്രത പാലിച്ചുവരുന്നതിനിടെ തിങ്കളാഴ്ച രാത്രിയിൽ വെടിവെയ്പ്പുണ്ടായത്.

എന്നാൽ അനുമതിയില്ലാതെ പറക്കുകയായിരുന്നു ഡ്രോണുകൾക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വെനസ്വേലയുടെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചത്.’യാതൊരു ഏറ്റുമുട്ടലും ഉണ്ടായിട്ടില്ല, ഇപ്പോൾ രാജ്യം പൂർണ്ണമായും ശാന്തമാണ്’ മന്ത്രാലയം പറഞ്ഞു.

വെനസ്വേലയിലെ വെടിവെപ്പിൽ തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്കയും അറിയിച്ചിട്ടുണ്ട്. ‘വെനസ്വേലയിൽ നിന്നുള്ള വെടിവെപ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ അമേരിക്ക നിരീക്ഷിച്ചു വരുന്നുണ്ട്. എന്നാൽ അമേരിക്കയ്ക്ക് ഇതിൽ പങ്കില്ല’ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വെടിവെയ്പ്പിന് പിന്നിൽ വെനസ്വേലയിലെ പാരമിലിട്ടറി ഗ്രൂപ്പുകൾ തമ്മിലുള്ള ആശയകുഴപ്പമാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ വെനസ്വേലൻ പാർലമെന്ററി സമ്മേളനത്തിൽ വെച്ച് ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കൻ കസ്റ്റഡിയിലുള്ള നിക്കോളാസ് മഡുറോയെ മോചിപ്പിക്കണമെന്ന ആവശ്യം റോഡ്രിഗസ് ഉയർത്തി.

വിനോദയാത്രക്കിടെ മന്തി കഴിച്ചതോടെ വയറുവേദനയും ചർദ്ദിയും, വന്ദേ ഭാരതിൽ യുവാവ് കുഴഞ്ഞുവീണു, തൃശൂരിൽ ട്രെയിനെത്തുമ്പോൾ വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ നിർദേശിച്ചിട്ടും ചെയ്തില്ല, കേണപേക്ഷിച്ചിട്ടും കനിയാതെ റെയിൽവേ പോലീസും!! അഭിരാമിനെ ആശുപത്രിയിലെത്തിച്ചത് ഭക്ഷണവിതരണക്കാർ… ആശുപത്രിയെത്തും മുൻപ് 23 കാരന് ദാരുണാന്ത്യം, കുടുംബത്തിന് നഷ്ടമായത് ഏക മകനെ

BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026
BREAKING NEWS
അവള്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, ബലാത്സംഗത്തിനിടയില്‍ ബാക്കിന് പരിക്കേറ്റു, പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍
29 Nov 2026
BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026
BREAKING NEWS
ട്രെയിൻ കോച്ചിനുള്ളിൽ പൂക്കളും അലങ്കാരങ്ങളും ഒരുക്കി പ്രീ വെഡ്ഡിങ് ആഘോഷം, നടപടിയുമായി റെയില്‍വേ
29 Nov 2026