വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് ബാറിൽ ഇരു സംഘങ്ങൾ തമ്മിൽ സംഘർഷം. അടിപിടിക്കിടെ ഒരാൾ എതിർസംഘത്തിലെ രണ്ടുപേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഒഴിച്ചവനും അടികൂടിയവരുമടക്കം നാലുപേർക്ക് പൊള്ളലേറ്റു,
ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചന. ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു സംഘർഷമുണ്ടായത്. പിന്നാലെ ഒരാൾ പെട്രോൾ വാങ്ങി വന്ന് മറ്റ് രണ്ടുപേരുടെ ദേഹത്തു ഒഴിച്ച് കത്തിക്കുകയായിരുന്നു. അതിനിടെ പെട്രോൾ ഒഴിച്ചയാളുടെ ശരീരത്തിലും തീ പടർന്നു. മുറിയിലുണ്ടായ അഗ്‌നിബാധ ഫയർഫോഴ്സെത്തി കെടുത്തി.

















































