BREAKING NEWS

എല്ലാ കാര്യത്തിലും സർക്കാരിനെ വിശ്വസിക്കണമെന്നില്ല, പക്ഷെ ശബരിമല വിഷയത്തിൽ സർക്കാരിനെ വിശ്വാസമാണ്!! എൻഎസ്എസ് നിലപാട് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനു ഗുണം ചെയ്യും- വെള്ളാപ്പള്ളി

· · 1 min read
Share: Copied!

ആലപ്പുഴ: എൻഎസ്എസ് നിലപാട് വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനു ഗുണം ചെയ്യുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീപ്രവേശന വിഷയത്തിലെ എൻഎസ്എസ് നിലപാടിനോട് എസ്എൻഡിപിക്കും യോജിപ്പുണ്ട്. എൻഎസ്എസിന്റേത് പലപ്പോഴും വിഷയാധിഷ്ഠിത നിലപാടാണ്. സുകുമാരൻ നായർ പറഞ്ഞതാണ് ശരി. എൻഎസ്എസ് ഇനി സർക്കാരിനെ എതിർക്കേണ്ടതില്ല. എൻഎസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

അതേസമയം ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ എൻഎസ്എസ് സർക്കാരിനെ എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ ഭക്തർക്കൊപ്പമാണെന്നു സർക്കാർ ബോധ്യപ്പെടുത്തിയപ്പോൾ എൻഎസ്എസ് നിലപാട് മാറ്റി. നേര് നേരെ പറയണം. ശരി ആരു പറഞ്ഞാലും അംഗീകരിക്കും. ആരു പറഞ്ഞു എന്നല്ല, എന്തു പറഞ്ഞു എന്നാണു നോക്കേണ്ടത്. തങ്ങൾ എല്ലാ കാര്യത്തിലും സർക്കാരിനെ വിശ്വസിക്കണമെന്നില്ല. എന്നാൽ ശബരിമല വിഷയത്തിൽ സർക്കാരിനെ വിശ്വാസമാണ്. പഴയ ആചാരം അനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്നത് ജനവികാരം കണക്കിലെടുത്താണ്. എൻഎസ്എസ് സർക്കാരിനെ നിരന്തരം എതിർത്തതായി അറിയില്ല. എൻഎസ്എസ് നേതൃത്വം വിഷയാധിഷ്ഠിതമായാണ് സർക്കാരിനെ എതിർത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഒന്നു പോയാൽ ഒൻപത് വഴികൾ തെളിയും….ചൈനയ്ക്കു പിന്നാലെ ഇന്ത്യക്കാർക്കായി വാതിൽ തുറന്ന് ജർമനിയും!! ഒരുരാത്രികൊണ്ട് ഞങ്ങൾ ഞങ്ങളുടെ നിയമങ്ങൾ മാറ്റില്ല, വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ഞങ്ങൾ ജർമനിയിലേക്ക് സ്വാഗതം ചെയ്യുന്നു- ഡോ. ഫിലിപ്പ് അക്കേർമാൻ

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026