BREAKING NEWS

വാ​ഗമണ്ണിലെ ഇൻഫിനിറ്റി പൂളിൽ 800 അടിയിലേക്ക് പതിച്ച് യുവ ഡോക്ടർ; വീഴ്ച്ചയിൽ പാദം ഒടിഞ്ഞു തൂങ്ങി, അഗ്നിരക്ഷാസേന സാഹസീകമായി കരയ്ക്കെത്തിച്ചു, ഡോക്ടറെ വാഗമൺ ജംക്‌‌ഷനിൽ എത്തിച്ചത് രണ്ടു കീ.മീ. സ്ട്രെച്ചറിൽ കിടത്തി ചുമന്നു കൊണ്ട്

· · 1 min read
Share: Copied!

വാഗമൺ: നാച്വറൽ ഇൻഫിനിറ്റി പൂളിൽ 800 അടി താഴ്ചയിലേക്കു വീണ ഡോക്ടറെ പീരുമേട് അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. വാഗമണിൽനിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള നാച്വറൽ ഇൻഫിനിറ്റി പൂളിൽ വിനോദയാത്രയ്ക്കെത്തിയ ഉത്തർപ്രദേശ് സ്വദേശി സഞ്ജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇഎൻടി സർജനായ സുഖിയ ജെയിൻ (28) ആണ് അപകടത്തിൽപെട്ടത്
ഡോക്ടറെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഖിയ ജയനും നാല് സുഹൃത്തുക്കളും ചേർന്ന് വാഗമണ്ണിൽ വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു.

കരയിൽനിന്ന് ഏകദേശം 800 അടി താഴ്ചയിൽ, കുത്തനെയുള്ളതും നടന്നു കയറാൻ ബുദ്ധിമുട്ടുള്ളതുമായ പാതയിലൂടെ നാച്വറൽ ഇൻഫിനിറ്റി പൂളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനിടെ ഡോക്ടർ കാൽ വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ 28 വയസ്സുള്ള സുഖിയ ജെയിന്റെ പാദം ഒടിഞ്ഞു തൂങ്ങുകയും നടക്കാൻ സാധിക്കാത്ത അവസ്ഥയിലാവുകയും ചെയ്തു.

സംഭവം അറിഞ്ഞയുടൻ അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ നവാസിന്റെ നേതൃത്വത്തിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാൽ, അലക്സ് സൈമൺ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. 800 അടി താഴ്ചയിൽനിന്നു ഡോക്ടറെ കരയ്ക്കെത്തിച്ച ശേഷം ഇവിടെനിന്ന് 2 കിലോമീറ്റർ നടന്ന് വാഗമൺ ജംക്‌‌ഷനിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ ഈരാറ്റുപേട്ട ആശുപത്രിയിലേക്കു മാറ്റി.

സ്വിച്ച് ഓൺ ചെയ്തപ്പോൾ ടിവിയിൽ നിന്ന് പുക! പിന്നാലെ ഉ​ഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; വീടിന്റെ ചുമരുകൾക്ക് വിള്ളൽ, സാധനങ്ങൾ നശിച്ചു; സംഭവം കോഴിക്കോട് പയ്യോളിയിൽ

BREAKING NEWS
സ്വിച്ച് ഓൺ ചെയ്തപ്പോൾ ടിവിയിൽ നിന്ന് പുക! പിന്നാലെ ഉ​ഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; വീടിന്റെ ചുമരുകൾക്ക് വിള്ളൽ, സാധനങ്ങൾ നശിച്ചു; സംഭവം കോഴിക്കോട് പയ്യോളിയിൽ
20 Oct 2026
BREAKING NEWS
സൗദിയിൽ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി; റിയാദ് വിമാനത്താവളം അടച്ചു; യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം, യാത്ര പുറപ്പെടുന്നതിന് മുമ്പ് നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്നും അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്
20 Oct 2026
BREAKING NEWS
’ആരോപണവിധേയരുടെ ഭാഗം കേൾക്കാതെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്’: മാസപ്പടി കേസിൽ പിണറായി വിജയന്റെ ഹർജി ബുധനാഴ്ച സുപ്രീംകോടതിയിൽ; പ്രത്യേക ബെഞ്ച് രൂപീകരിച്ചു
20 Oct 2026
BREAKING NEWS
ബിജെപി നേതാവിനൊരു മോഹം, വരാതിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണം... സാധിച്ചുകൊടുത്ത് അലഹബാദ് ഹൈക്കോടതി!! കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുൻ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചു, 'സാധാരണക്കാരന്റെ ഉപജീവനത്തിനുള്ള അവകാശം രാഷ്ട്രീയക്കാരന്റെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശത്തേക്...
20 Oct 2026