BREAKING NEWS

‘ചെവിയില്‍ നുള്ളിക്കോ, ഷാഫിയുടെ ചോരയ്ക്ക് പേരാമ്പ്രക്കാർ പകരം ചോ​ദിക്കും;. ഞങ്ങള്‍ ഒരാളെയും വെറുതെവിടില്ല;രക്തസാക്ഷികളുടെ കുടുംബം പോലും വെറുക്കുന്ന പാര്‍ട്ടിയായി പിണറായി വിജയന്റെ സിപിഐഎം മാറി’ – വിഡി സതീശൻ

· · 1 min read
Share: Copied!

കോഴിക്കോട്: ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് പുതുയുഗ യാത്രക്ക് പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫിയെ മര്‍ദ്ദിക്കാനായി കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ചെവിയില്‍ നുള്ളിക്കോ. ഞങ്ങള്‍ വന്നാല്‍ ഒരാളെയും വെറുതെവിടില്ല. ഞങ്ങളുടെ കുഞ്ഞുങ്ങളെയും സഹോദരങ്ങളെയും തല്ലിച്ചതയ്ക്കാന്‍ കൂട്ടുനിന്നവര്‍ക്കെല്ലാം കൃത്യമായ മറുപടിയുണ്ടാകും. പ്രവര്‍ത്തകരുടെ വികാരമുള്‍ക്കൊണ്ടാണ് പറയുന്നത്. അക്രമത്തിന്റെയും കൊലവിളിയുടെയും ഭാഷയാണ് സിപിഐഎമ്മിന്റേതെന്നും വി ഡി സതീശന്‍ പറഞ്ഞു.

പേരാമ്പ്രയിൽ വിജയിക്കും ഉറപ്പാണ്. നൂറിലധികം സീറ്റുകളുമായി അധികാരത്തില്‍ വരുമെന്നത് തീർച്ചയാണ്. രക്തസാക്ഷികളുടെ കുടുംബം പോലും വെറുക്കുന്ന പാര്‍ട്ടിയായി പിണറായി വിജയന്റെ സിപിഐഎം മാറി. കേരളത്തിലെ സിപിഐഎമ്മിന് രക്തസാക്ഷിയുണ്ടാകുന്നത് ലോട്ടറിയടിക്കുന്നതുപോലെയാണിപ്പോള്‍. അവരുടെ പേരില്‍ ഫണ്ടുപിരിച്ച് അടിച്ചുമാറ്റുക. അത് ചോദ്യം ചെയ്ത ഉത്തമനായ കമ്മ്യൂണിസ്റ്റുകാരനെ പുറത്താക്കുക. ഇതാണ് കേരളത്തിലെ കമ്മ്യൂണിസത്തിലെ വൈരുദ്ധ്യാത്മക ഭൗതികവാദം. അഭിമന്യുവിന്റെയും വിഷ്ണുവിന്റെയും രക്തസാക്ഷി ഫണ്ടുകള്‍ അടിച്ചുമാറ്റി. സിപിഐഎമ്മുകാരായ വിഷ്ണുവിന്റെ കുടുംബം കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് സർവേ നടത്താൻ കനഗോലുവിനെയോ മറ്റാരെങ്കിലോ ചുമതലപ്പെടുത്തിയിട്ടില്ല, മണ്ഡലങ്ങളിലെ വിജയ സാധ്യത അറിയാനാണ് സർവേ; പ്രചരിക്കുന്നത് വ്യാജ വാർത്തകൾ; പ്രചരിപ്പിക്കുന്ന നേതാക്കൾക്ക് എതിരെ വടിയെടുത്ത് ഹൈക്കമാൻഡ്

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026