BREAKING NEWS

കോൺ​ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് സർവേ നടത്താന്‍ കനഗോലുവിനെയോ മറ്റാരെയെങ്കിലോ ചുമതലപ്പെടുത്തിയിട്ടില്ല, മണ്ഡലങ്ങളിലെ വിജയ സാധ്യത അറിയാനാണ് സർവേ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; പ്രചരിപ്പിക്കുന്ന നേതാക്കൾക്ക് എതിരെ വടിയെടുത്ത് ഹൈക്കമാന്‍ഡ്

· · 1 min read
Share: Copied!

സുനിൽ കനഗോലുവിന്റെയെന്ന പേരിൽ നടക്കുന്ന വ്യാജ സർവ്വേകൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് തരത്തിൽ സർവ്വേ നടത്താൻ സുനിൽ കനഗോലുവിനെയോ മറ്റാരെയെങ്കിലോ ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് ഹൈക്കമാൻഡിന്റെ കേരളത്തിലെ പ്രതിനിധിയായ ദീപാ ദാസ് മുൻഷി പറയുന്നത്. ഇത്തരത്തിൽ നടക്കുന്ന പ്രചാരണങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അസംതൃപ്തിയുണ്ടെന്നും അവർ സൂചിപ്പിച്ചു.

കേരളത്തിൽ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഓരോ മണ്ഡലങ്ങളിലെയും വിജയസാധ്യത അറിയാനാണ് സുനിൽ കനഗോലുവിനെ ചുമതലപ്പെടുത്തിയത്. ഇതിനെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തുന്നത്. അല്ലാതെ മുഖ്യമന്ത്രി ആരെന്ന തരത്തിലുള്ള ഒരു സർവ്വേ കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നില്ല. ഇതുവരെ അങ്ങിനെ നടത്തിയിട്ടുമില്ല. ഹൈക്കമാൻഡിന്റെ പേരിൽ ഇത്തരത്തിൽ നടക്കുന്ന സർവ്വേകൾ എല്ലാം വ്യാജമാണെന്നാണ് ദീപാ ദാസ് മുൻഷിയടക്കമുള്ളവർ സൂചിപ്പിക്കുന്നത്.

കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രിക്കുപ്പായം തുന്നിയിരിക്കുന്നതിലും ഹൈക്കമാൻഡിന് എതിർപ്പുണ്ട്. അവരാണ് ഇത്തരത്തിൽ സർവ്വേകളുണ്ടെന്ന് വരുത്തിത്തീർക്കുന്നത്. മുഖ്യമന്ത്രിയെക്കണ്ടുപിടിക്കാൻ സുനിൽ കനിഗോലു സർവ്വേ നടത്തിയെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും ഇത്തരത്തിലുള്ള വാർത്തകൾ നൽകുന്ന നേതാക്കൾക്കെതിരെ കടുത്ത നടപടി തന്നെ ഉണ്ടാകുമെന്നും ഹൈക്കമാൻഡ് സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ദീപാദാസ് മുൻഷിയോട് ഹൈക്കമാൻഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന വാർത്തകളും വരുന്നുണ്ട്.

പണിമുടക്കിനിടയിൽ പ്രതിപക്ഷ നേതാവിന്റെ പുതുയാത്ര തുടരുന്നത് തീർത്തും തെറ്റായ കാര്യമെന്ന് എം. വി ​ഗോവിന്ദൻ; കോടിക്കണക്കിന് തൊഴിലാളികള്‍ ജീവന്‍മരണ സമരം നടത്തുമ്പോള്‍ യുഡിഎഫ് അപമാനിക്കുന്നതിന് തുല്യമായ കാര്യം ചെയ്യുകയാണെന്ന് എളമരം കരിം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026