BREAKING NEWS

പരാതി ഗൗരവമുള്ളത്, ഏതു വലിയ നേതാവെങ്കിലും മുഖം നോക്കാതെ ന‌ടപടി!! ഒരു തെറ്റായ മെസേജ് അയച്ചുവെന്ന് മകളെ പോലുള്ള ഒരു കുട്ടി വന്ന് പറഞ്ഞാൽ, ഒരു പിതാവ് ചെയ്യുന്നത് പോലെ ഞാനും ചെയ്തിട്ടുണ്ട്- വിഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുറത്തുവന്ന പരാതി ഗൗരവമുള്ളതാണ്. അതിന്റേതായ ഗൗരവത്തിൽ തന്നെയാണ് ഇതിനെ കാണുന്നു.

പരാതി ഉന്നയിച്ച പെൺകുട്ടി തനിക്ക് മകളെപ്പോലെയാണ്. ഒരു തെറ്റായ മെസേജ് അയച്ചുവെന്ന് മകളെ പോലുള്ള ഒരു കുട്ടി വന്ന് പറഞ്ഞാൽ, ഒരു പിതാവ് ചെയ്യുന്നത് പോലെ ഞാനും ചെയ്തിട്ടുണ്ട്. പക്ഷേ ഉയർന്നുവന്ന ആരോപണം പാർട്ടി ഗൗരവമായി പരിശോധിക്കും. ഇപ്പോൾ ഉയർന്ന മറ്റു ആരോപണങ്ങളൊന്നും തനിക്ക് മുന്നിൽ ഇതുവരെ എത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.

‘പാർട്ടിക്കകത്തുള്ള ഏത് നേതാവിനെതിരെയും ഇതുപോലുള്ള ഗുരുതരമായ ആരോപണങ്ങൾ വന്നാൽ പാർട്ടി അത് ഗൗരവമായി പരിശോധിക്കുകയും മുഖംനോക്കാതെ നടപടിയെടുക്കുകയും ചെയ്യും. ആരായാലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. താൻ ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ ആ​ഗ്രഹിക്കുന്നില്ല. എന്റെ മകളെപ്പോലത്തെ കുട്ടിയാണ് അവർ. മെസേജ് അയച്ചത് മാത്രമല്ല, അല്ലാതെ ഉയർന്ന ആരോപണങ്ങളും പാർട്ടി കർശനമായി കൈകാര്യം ചെയ്യും. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. അതിന് ഞാൻ തന്നെ മുൻകൈയെടുക്കും, സതീശൻ കൂട്ടിച്ചേർത്തു.

രാഹുൽ തെറ്റുകാരനെങ്കിൽ സംരക്ഷിക്കേണ്ടതില്ല, രാജി ആവശ്യപ്പെട്ട് ഹൈക്കമാൻഡ് !! യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാഹുൽ മാങ്കൂട്ടത്തിൽ ഒഴിയും

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026