BREAKING NEWS

ചെന്നൈയിൽ വിജയുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ; ഒപ്പം കുഞ്ഞാലിക്കുട്ടിയും; അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല പങ്കിടൽ ചർച്ചയാകും

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. 31-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിലെത്തിയതായിരുന്നു വി.ഡി. സതീശൻ. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തോടൊപ്പമുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗത്തിനും തുടക്കമായി. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല പങ്കിടൽ, സ്ത്രീസുരക്ഷ, പ്രധാനമന്ത്രി ഗ്രാമീണ ഭവനപദ്ധതിയുടെ നടത്തിപ്പ്, വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ പ്രധാനമായും ചർച്ചയാകും. ചെന്നൈയ്ക്കടുത്ത് കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്.

1956ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് മേഖലാ കൗൺസിലുകൾ രൂപീകരിച്ചത്. മേഖലാ കൗൺസിലുകളുടെ ചെയർമാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. അംഗസംസ്ഥാനങ്ങൾ മാറിമാറിയാണ് വൈസ് ചെയർമാൻ, സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുന്നത്.

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയെ സതേൺ സോണൽ കൗൺസിലിന്റെ വൈസ് ചെയർമാനായും തമിഴ്നാട് ചീഫ് സെക്രട്ടറി സായികുമാറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തിട്ടുണ്ട്. 30-ാമത് സതേൺ സോണൽ കൗൺസിൽ സമ്മേളനം 2022ൽ തിരുവനന്തപുരത്താണ് നടന്നത്.

പൊതുവായ വിഷയങ്ങളിൽ സർക്കാരുകൾക്ക് ഉപദേശങ്ങൾ നൽകാനുള്ള അധികാരമാണ് കൗൺസിലിനുള്ളത്. എങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനത്തിനും പൊതുവായ പ്രശ്നങ്ങളിൽ സംയുക്ത നിലപാട് രൂപപ്പെടുത്തുന്നതിനുമുള്ള പ്രധാന വേദിയായി സതേൺ സോണൽ കൗൺസിൽ യോഗം മാറാറുണ്ട്.

വ്യാഴാഴ്ച രാവിലെ മന്ത്രിതല സമ്മേളനവും ഉച്ചയ്ക്കുശേഷം ഉദ്യോഗസ്ഥതല യോഗവും നടക്കും. ഇതിനിടെ കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാർ തമ്മിൽ നേരിട്ടുള്ള ചർച്ചയ്ക്കും സാധ്യതയുണ്ട്.

യോഗം പൂർത്തിയാക്കിയ ശേഷം മഹാബലിപുരത്തെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമായിരിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങുക.

രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു, ഒടുവില്‍ യുവാക്കളെയും അവരുടെ ചിന്തകളെയും ഭയമാണെന്ന് സമ്മതിക്കേണ്ടി വന്നു, ഡൽഹിയിൽ യുവാക്കൾ ആദ്യമായി എത്തിയപ്പോൾ പാർലമെന്റ് തന്നെവിറച്ചു, ബിജെപിയെ പരിഹസിച്ച് പ്രകാശ് രാജ്

BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026