BREAKING NEWS

രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു, ഒടുവില്‍ യുവാക്കളെയും അവരുടെ ചിന്തകളെയും ഭയമാണെന്ന് സമ്മതിക്കേണ്ടി വന്നു, ഡൽഹിയിൽ യുവാക്കൾ ആദ്യമായി എത്തിയപ്പോൾ പാർലമെന്റ് തന്നെവിറച്ചു, ബിജെപിയെ പരിഹസിച്ച് പ്രകാശ് രാജ്

· · 1 min read
Share: Copied!

തൃശൂർ: രാജ്യത്തെ യുവാക്കൾ പ്രതീക്ഷ നൽകുന്നവരാണെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. തൃശൂരിൽ 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് വലിയ അംഗീകാരമാണെന്നും സംഘടനയുമായി തനിക്ക് ദീർഘകാല ബന്ധമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. രാജ്യത്തെ യുവാക്കൾ പ്രതീക്ഷ നൽകുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ജന്തർ മന്ദറിൽ യുവാക്കളുടെ ശക്തിയും ആവേശവും കണ്ടു.

ഒടുവിൽ യുവാക്കളെയും അവരുടെ ചിന്തകളെയും ഭയമാണെന്ന് സമ്മതിക്കേണ്ടിവന്നുവെന്നും പ്രകാശ് രാജ് പരിഹസിച്ചു. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു. ‘നിങ്ങളെ ഭയമില്ല’ എന്ന സന്ദേശമാണ് യുവാക്കൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും ഡൽഹിയിൽ യുവാക്കൾ ആദ്യമായി എത്തിയപ്പോൾ പാർലമെന്റ് വിറച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞു.

ഇപ്പോൾ എവിടെ വേണമെങ്കിലും സമരം നടത്താം. സമരവേദികൾ മാറിയെന്നും ജന്തർ മന്ദറിൽ മാത്രമല്ല പ്രതിഷേധങ്ങൾ നടത്താനാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026