BREAKING NEWS

തന്തൂരി ചിക്കൻ, ലേറ്റസ്റ്റ് സ്‌മാർട്ട് ഫോൺ… ഇനി സർക്കാരിനോട് ഒന്നേ പറയാനുള്ളൂ, ചൂട് കാലമൊക്കെ അല്ലേ കൊടിസുനിയുടെ മുറി ഒന്ന് എയർകണ്ടീഷൻ കൂടി ചെയ്‌ത്‌ കൊടുക്കണം… സിപിഎമ്മിന് ഭയമാണ് സുനി വാ തുറന്നാൽ ടിപി വധത്തിനു പിന്നിലെ നേതാക്കളുടെ പേര് പറയുമോയെന്ന്- വിഡി സതീശൻ

· · 1 min read
Share: Copied!

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുനി ടിപി വധത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത സിപിഎം നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന ഭയമാണ് സർക്കാരിന്. അതുകൊണ്ടാണ് സുനി ചോദിക്കുന്ന എല്ലാ സൗകര്യങ്ങളും കേരളത്തെ മുഴുവൻ അപമാനിച്ച് സർക്കാർ നൽകുന്നതെന്ന് സതീശൻ പറഞ്ഞു.

‘തന്തൂരി ചിക്കൻ, ലേറ്റസ്റ്റ് സ്‌മാർട്ട് ഫോൺ…ഇനി സർക്കാരിനോട് ഒന്നേ പറയാനുള്ളൂ, ചൂട് കാലമൊക്കെ അല്ലേ കൊടിസുനിയുടെ മുറി ഒന്ന് എയർകണ്ടീഷൻ കൂടി ചെയ്‌ത്‌ കൊടുക്കണം. ടിപി വധത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത സിപിഎം നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന ഭയമാണ് സർക്കാരിന്. അതുകൊണ്ടാണ് സുനി ചോദിക്കുന്ന സൗകര്യങ്ങൾ കേരളത്തെ മുഴുവൻ അപമാനിച്ച് സർക്കാർ നൽകുന്നത്’.

അതേസമയം ഏതാനും ദിവസം മുൻപ് തലശ്ശേരിയിലെ ഹോട്ടലിൻ്റെ മുറ്റത്തുവെച്ചായിരുന്നു സുനി ഉൾപ്പെട്ട കുറ്റവാളികളുടെ പരസ്യ മദ്യപാനം. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്. ഇതോടെ ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ മദ്യപിക്കാൻ അവസരമൊരുക്കുകയായിരുന്നു.

അന്നത്തെ സംഘത്തിൽ സുനിക്കു പുറമേ ടിപി കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജുമുണ്ടായിരുന്നു. പ്രതികൾക്ക് അകമ്പടി പോയ എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്‌ണു എന്നിവരെ മദ്യപാനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സസ്പെൻഡ് ചെയ്തിരുന്നു.

സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നു കരിഞ്ഞ നിലയിൽ ഇരുപതോളം അസ്ഥിക്കഷ്ണങ്ങൾ!! സംഭവം കണ്ടെത്തിയത് നേരത്തെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടിടത്തുനിന്ന്!! ചതുപ്പ് നിറഞ്ഞ പ്രദേശങ്ങൾ, കുളങ്ങൾ, പുതിയതായിട്ട ​ഗ്രാനേറ്റ് തറ ഒരിടവും ബാക്കിവയ്ക്കാതെ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026