BREAKING NEWS

“വഴക്കുണ്ടാക്കാനോ പിടിച്ചുപറിക്കാനോ ഇല്ല; കെപിസിസി അധ്യക്ഷ സ്ഥാനത്തിന് ഞാൻ അർഹനാണ്“- താല്പര്യം പ്രകടിപ്പിച്ച് ജോസഫ് വാഴയ്ക്കൻ; ഹൈക്കമാൻഡിനെ അറിയിക്കാൻ ഡൽഹിയിൽ; മല്ലികാർജ്ജുൻ ഖാർഗെയെ കാണും

· · 1 min read
Share: Copied!

ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ താൻ അർഹനാണെന്ന അവകാശവാദവുമായി ജോസഫ് വാഴയ്ക്കൻ.തന്റെ താല്പര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ അദ്ദേഹം ഡൽഹിയിലെത്തി. കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ വാഴയ്ക്കൻ കാണും. കെപിസിസി അധ്യക്ഷ പദവിയ്ക്ക് താൻ യോ​ഗ്യനാണെന്നും പ്രവർത്തകർക്ക് മുഴുവൻ സമയ പ്രസിഡന്റിനെയാണ് ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിനായി വഴക്കുണ്ടാക്കാനോ മത്സരത്തിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

“വഴക്കുണ്ടാക്കാനോ പിടിച്ചുപറിക്കാനോ ഇല്ല. ഞാൻ ചോദിച്ചു പിടിച്ചു വാങ്ങേണ്ട പോസ്റ്റൊന്നുമല്ലത്. കെപിസിസി അധ്യക്ഷ സ്ഥാനത്തിന് ഞാൻ അർഹനാണ്. പാർട്ടിക്ക് അനുയോജ്യമെന്ന് തോന്നിയാൽ എന്നെ പരിഗണിക്കാം,” എന്നാണ് ജോസഫ് വാഴയ്ക്കൻ പ്രതികരിച്ചത്.

പാർട്ടിയുടെ അന്തിമ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷ പദവിയെ ചുറ്റിപ്പറ്റിയുള്ള ആന്തരിക ചർച്ചകൾ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

BREAKING NEWS
'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിച്ച് ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ... നവംബറിൽ വൻ വൈദ്യുതി പ്രതിസന്ധിയെന്ന് പറഞ്ഞ് ഫയലിൽ ഒപ്പിടീക്കാനുള്ള ഒരു സമ്മർദം ഉണ്ടായി, പിന്നീടുവന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകി!! ഫയൽ പിടിച്ചുവെച്ചതല്ല, അത് പഠിക്കുകയായിരുന്നു'- മുഖ...
11 Nov 2026
BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.
11 Nov 2026
BREAKING NEWS
'സൗദിക്ക് സൈനിക സഹായം നൽകരുത്, സഹായിച്ചാൽ വിവരമറിയും, നിങ്ങളെ കാത്തിരിക്കുന്നത് ​ഗുരുതര പ്രത്യാഘാതങ്ങൾ'; പാകിസ്താന് ഹൂതികളുടെ മുന്നറിയിപ്പ്
11 Nov 2026