BREAKING NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടി കേരളത്തില്‍ താമസം, ബംഗാള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും 23കാരന്‍ രക്ഷപ്പെട്ടു

· · 1 min read
Share: Copied!

മണ്ണാർക്കാട്: പ്രായപൂർത്തിയാകാത്ത ബംഗാളി പെൺകുട്ടിയുമായി കേരളത്തിലെത്തി ഒളിവിൽ കഴിഞ്ഞ കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പശ്ചിമ ബംഗാൾ സൗത്ത് 24 പർഗാനാസ് രാംഷർപൂർ സ്വദേശി അബ്ദുല്ല മൊല്ല (23) ആണ് മണ്ണാർക്കാട് കോടതിയിൽ നിന്ന് രക്ഷപ്പെട്ടത്. ബംഗാളിൽ നിന്ന് പെൺകുട്ടിയുമായി അലനല്ലൂരിലെത്തിയ അബ്ദുല്ല ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു.

തുടർന്ന് കേരളത്തിലെത്തിയ ബംഗാൾ പൊലീസ് ഇയാളെയും പെൺകുട്ടിയെയും കണ്ടെത്തി കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് കോടതിയിൽ ഇരുവരെയും ഹാജരാക്കി ബംഗാളിലേക്ക് കൊണ്ടുപോകുന്നതിനായി ട്രാൻസിറ്റ് വാറണ്ട് നേടിയിരുന്നു.

നടപടികൾ പൂർത്തിയാക്കി ബംഗാളിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അബ്ദുല്ല പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിക്കായി വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ തുടരുകയാണ്.

BREAKING NEWS
പിഎസ്‌സി ചെയർമാനെ നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ; ചരിത്രത്തിൽ ആദ്യം; നടപടി കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ
25 Oct 2026
BREAKING NEWS
14കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു, വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും തട്ടിയെടുത്തു, കുഴല്‍പ്പണ ഇടപാടിന് മറയാക്കി, പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
25 Oct 2026
BREAKING NEWS
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, കാറോടിച്ചിരുന്നത് അമിത വേഗത്തില്‍, 17 കാരന്‍ കസ്റ്റഡിയില്‍
25 Oct 2026
BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
25 Oct 2026