BREAKING NEWS

കുട്ടിക്കാലത്ത് തന്നെ പലരും ലൈം​ഗികമായി പീഡിപ്പിച്ചിട്ടുണ്ട്, അ‍ച്ഛനും ഛായയും ജോലിക്കു പോകുമ്പോൾ തന്നെ മറ്റുള്ളവരെ ഏൽപിച്ചിട്ട് പോകും, റിയാലിറ്റി ഷോയ്ക്കിടെ പൊട്ടിക്കരഞ്ഞ് നടി വരലക്ഷ്മി

· · 1 min read
Share: Copied!

ചെന്നൈ: കുട്ടിക്കാലത്ത് താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രമുഖ തമിഴ്- തെലുങ്ക് നടി വരലക്ഷ്മി ശരത്‌കുമാർ. ഒരു ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്‌ജായിരിക്കെയാണ് വരലക്ഷ്‌മി കുട്ടിക്കാലത്തെ അനുഭവം വെളിപ്പെടുത്തിയത്. ‘ ഗുഡ് ടച്ച്, ബാഡ് ടച്ച് ‘ എന്തെന്ന് കുട്ടികളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നടി ചാനലിൽ സംസാരിച്ചു.

ഞാനുമൊരു പെൺകുട്ടിയാണ്. എനിക്കും വികാരങ്ങളുണ്ട്, എല്ലാം ഇങ്ങനെ കാട്ടുതീ പോലെ പ്രചരിപ്പിക്കുന്നത് നിർത്തൂ, നഗ്ന വീഡിയോ വൈറലായതിനു പ്രതികരണവുമായി നടി

തന്റെ മാതാപിതാക്കളായ ശരത്കുമാറും ഛായയും ജോലിക്ക് പോവുമ്പോൾ തന്നെ മറ്റുള്ളവരെ ഏൽപ്പിച്ചിട്ടാണ് പോകുന്നതെന്നും അഞ്ചാറുപേർ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നായിരുന്നു വരലക്ഷ്മിയുടെ വെളിപ്പെടുത്തൽ. സംസാരിക്കുന്നതിനിടെ വരലക്ഷ്മി നിയന്ത്രണംവിട്ട് കരയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഒരു ദിവസത്തെ സമരത്തിന് തടഞ്ഞത് ഒരു മാസത്തെ ഓണറേറിയം , പ്രതികാര നടപടി ആലപ്പുഴ ജില്ലയിലെ 146 ആശാവർക്കർമാർക്കെതിരെ, മറ്റു ജില്ലക്കാർക്കും കിട്ടിയിട്ടില്ലെന്നു പരാതി, സമരം തകർക്കാൻ നടപടികളുമായി സർക്കാർ മുന്നോട്ടുതന്നെ!!

വരലക്ഷ്മി ജഡ്ജ് ആയെത്തിയ ഡാൻസ്ഷോയിൽ കെമിയെന്ന് പേരുള്ള മത്സരാർഥിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തന്റെ അനുഭവങ്ങൾ നടി തുറന്നുപറഞ്ഞത്. കെമിയ്ക്ക് കുടുംബത്തിൽ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങൾക്ക് സമാനമായ അനുഭവം തനിക്കും സംഭവിച്ചിട്ടുണ്ടെന്ന് വരലക്ഷ്മി പറഞ്ഞു. ഒരു പൊതുവേദിയിൽ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കാൻ ആഗ്രഹിക്കാത്തയാളാണ് താനെന്നും കെമിയ്‌ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ഷോയ്‌ക്കിടെ നടി കൂട്ടിച്ചേർത്തു.

BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026