BREAKING NEWS

ലോകോത്തര ബോളർമാരെ അടിച്ചു തൂഫാനാക്കിയ മൊതലാ കഴുത്തിന്റെ അപ്പുറവും ഇപ്പുറവുമായി പാന്റ്സിന്റെ ഓരോ കാലും തൂക്കി ആ പോകുന്നത്!! പുരസ്കാരവും വാങ്ങി പോകുന്ന വഴി ആദ്യം കാലിൽ കിടന്ന ഷൂസ് ഊരിമാറ്റി, നിന്ന നിൽപ്പിൽ പാന്റ്സ് ഊരി കഴുത്തിൽ കൂടിയിട്ട് ഒറ്റപ്പോക്ക്… അന്തംവിട്ട് നോക്കി സുനിൽ ഗാവസ്കർ, വൈഭവ് സൂര്യവംശിയുടെ കുട്ടിത്തം സോഷ്യൽ മീഡിയയിൽ വൈറൽ- VIDEO

· · 1 min read
Share: Copied!

ലക്നൗ: വൈഭവ് സൂര്യവംശിയെന്ന 15 കാരനെ കാണുമ്പോൾ മലയാളി താരം സഞ്ജു സാംസൺ പറഞ്ഞ വാക്കുകളാ ഓർമവരിക, അവൻ ഏതോ വീഡിയോ ​ഗെയിം കളിക്കുംപോലെയാ ബാറ്റ് വീശുന്നത്. അതു സത്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുപോലെയാണ് കുട്ടിത്തം നിറഞ്ഞ കളിക്കളത്തിലെ അവന്റെ പ്രവർത്തികളും. അതിനു സമാനമായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സുനിൽ ഗാവസ്കർ, കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ വലിയൊരു ആരാധകനാണ്. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിൽ വെട്ടിക്കെട്ട് ബാറ്റിങ് നടത്തിയ വൈഭവിനെ ഗാവസ്കർ കമന്ററിയിൽ വല്ലാതെ പുകഴ്ത്തിയിരുന്നു. ഏഴു ഫോറുകളുടെയും 10 സിക്സറുകളുടെയും അകമ്പടിയോടെ 38 പന്തിൽ 93 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. മത്സരം രാജസ്ഥാൻ റോയൽസ് ഏഴു വിക്കറ്റിനു വിജയിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ പോസ്റ്റ്- മാച്ച് പ്രസന്റേഷനിൽ വൈഭവും ഗാവസ്കറും ഉൾപ്പെടുന്ന ഒരു വീഡിയോ ഇങ്ങനെ- പുരസ്കാരം ഏറ്റുവാങ്ങിയതിനു പിന്നാലെ മൈതാനത്തുവച്ച് പരസ്യമായി തന്റെ പാന്റ്സും ഷൂസും വൈഭവ് ഊരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രസന്റേഷൻ ചടങ്ങിന് ശേഷം അവാർഡുമായി മടങ്ങിയെത്തിയ വൈഭവ്, ആദ്യം തന്റെ ഷൂസ് ഊരി സ്ലിപ്പറുകൾ ധരിച്ചു. തുടർന്ന് മൈതാനത്തുവെച്ച് തന്നെ പാന്റ്സ് ഊരുകയായിരുന്നു. പാന്റ്സിനുള്ളിൽ താരം ഇൻഡോർ നിക്കർ (ഷോർട്സ്) ധരിച്ചിട്ടുണ്ടായിരുന്നു. ഊരിയെടുത്ത പാന്റ്സിന്റെ ഓരോകാലും ഒരു ചെറിയ കുട്ടിയെപ്പോലെ തോളിലിട്ട് താരം നടന്നു നീങ്ങുമ്പോൾ, സമീപം നിന്നിരുന്ന സുനിൽ ഗാവസ്കർ കൗതുകത്തോടെയും അദ്ഭുതത്തോടെയും നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം.

2025ലെ ഐപിഎൽ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് സ്വന്തമാക്കിയതോടെയാണ് വൈഭവ് സൂര്യവൻശി ശ്രദ്ധാകേന്ദ്രമാകുന്നത്. അന്ന് താരത്തിന് 13 വയസ് മാത്രമാണുണ്ടായിരുന്നത്. ആ സീസണിലെ ഐപിഎൽ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ താരം, തുടർന്ന് ഇന്ത്യ അണ്ടർ-19 ടീമിനായും മികച്ച പ്രകടനം പുറത്തെടുത്തു, ഇതിൽ അണ്ടർ-19 ലോകകപ്പ് ഫൈനലിലെ 175 റൺസിന്റെ തകർപ്പൻ പ്രകടനവും അതിൽ ഉൾപ്പെടുന്നു.

 

 

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026