BREAKING NEWS

ഐപിഎല്ലിലെ മിന്നും പ്രകടനം, വൈഭവ് സൂര്യവംശി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ, മലയാളി താരം മുഹമ്മദ് ഇനാനും ടീമിൽ

· · 1 min read
Share: Copied!

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനുവേണ്ടിയുള്ള മിന്നും പ്രകടനത്തിനു പിന്നാലെ യുവതാരം വൈഭവ് സൂര്യവംശി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുക. മലയാളി താരം മുഹമ്മദ് ഇനാനും ടീമിലുണ്ട്. ജൂൺ 24 മുതൽ ജൂലൈ 23 വരെയാണ് പര്യടനം.

സന്നാഹ മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ജൂൺ 24-ന് ലോങ്ബറോയിൽ ഇംഗ്ലണ്ടിന്റെ അണ്ടർ 19 ടീമുമായി സന്നാഹ മത്സരം. തുടർന്ന് ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരേ അഞ്ച് യൂത്ത് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കും. 27, 30 ജൂലൈ 2, 5, 7 തീയതികളിൽ ഹൂവിലും നോർതാംപ്ടണിലും വോർസ്റ്ററിലുമായി ഏകദിന മത്സരങ്ങൾ, ജൂലായ് 12-ന് ബെക്കിങ്ഹാമിൽ ആദ്യ ടെസ്റ്റ്, ടെസ്റ്റ്, ജൂലൈ 23-ന് ചെംസ്‌ഫോഡിൽ രണ്ടാം ടെസ്റ്റ് എന്നിങ്ങനെയാണ് മത്സരങ്ങൾ.

ടീം ഇങ്ങനെ: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, മൗല്യരാജ് സിൻഹ ചാവ്ദ, രാഹുൽ കുമാർ, അഭിജ്ഞാൻ കുണ്ടു (വൈസ് ക്യാപ്റ്റൻ – വിക്കറ്റ് കീപ്പർ), ഹർവംശ് സിങ് (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബ്‌രിഷ്, കനിഷ്‌ക് ചൗഹാൻ, ഖിലൻ പട്ടേൽ, ഹെനിൽ പട്ടേൽ, യുധാജിത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാൻ, ആദിത്യ റാണ, അൻമോൾജീത് സിങ്. ഇവർക്ക് പുറമെ പകരക്കാരായി നമൻ പുഷ്പക്, ഡി. ദീപേഷ്, വേദാന്ത് ത്രിവേദി, വികൽപ് തിവാരി, അലംകൃത് റപോൾ (വിക്കറ്റ് കീപ്പർ) എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ നമ്മൾ മണ്ണിൽ ലയിപ്പിച്ചു, സിന്ദൂരം വെടിമരുന്നാകുന്നതിന് ഈ ലോകം സാക്ഷിയായി- പ്രധാനമന്ത്രി

BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026