BREAKING NEWS

യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം, സംശയം തോന്നിയ യുവതി കുഞ്ഞുമായി ഓട്ടോയിൽ നിന്ന് പുറത്തേക്കു ചാടി, പരാതിയിൽ അറസ്റ്റ് ചെയ്യാനത്തിയ പോലീസുകാരെ കടിച്ചുപറിച്ചു, മറ്റൊരാളുടെ കണ്ണിനിട്ട് ഇടിച്ചു, പ്രതി അറസ്റ്റിൽ

· · 1 min read
Share: Copied!

വടകര: യുവതിയെയും 3 വയസുകാരിയായ മകളെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തലശ്ശേരി ചമ്പാട് പറമ്പത്ത് സജീഷ് കുമാറാണ് (40) അറസ്റ്റിലായത്. കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു പരുക്കേൽപിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് വില്യാപ്പള്ളിയിൽ നിന്നു വടകരയിലേക്ക് പോകാ‍ൻ സജീഷിന്റെ ഓട്ടോയിൽ കയറിയതായിരുന്നു ഇരുപത്തിയെട്ടുകാരിയും കുട്ടിയും. ഇതിനിടെ റോഡിൽ ഗതാഗത തടസമുണ്ടെന്നു പറ‍ഞ്ഞ് പ്രതി ഓട്ടോ മറ്റൊരു ദിശയിലേക്ക് തിരിച്ചപ്പോൾ യുവതി ഭർത്താവിനെ വിളിച്ചു വിവരം പറയുകയായിരുന്നു. തുടർന്ന് ഓട്ടോ ആയഞ്ചേരി റൂട്ടിലേക്ക് പോകുന്നതിനിടെ അമ്മ കുട്ടിയുമായി ചാടി രക്ഷപ്പെടുകയായിരുന്നു.

പിന്നീട് പോലീസിൽ പരാതിപ്പെട്ട യുവതി ഓട്ടോയുടെ നമ്പറും കൈമാറി. പ്രതിയുടെ വിലാസം മനസിലാക്കി വീട്ടിൽ എത്തിയപ്പോഴാണ് പോലീസിനു നേരെ ആക്രമണമുണ്ടായത്. എസ്ഐ എംകെ രഞ്ജിത്ത്, എഎസ്ഐ എ ഗണേശൻ എന്നിവർക്കാണ് പരുക്കേറ്റത്. ഗണേശനെ കടിച്ചു പരുക്കേൽപിച്ച പ്രതി രഞ്ജിത്തിന്റെ കണ്ണിന് ഇടിക്കുകയായിരുന്നു. സാഹസികമായി കീഴ്പ്പെടുത്തിയ പ്രതിയെ വിലങ്ങു വച്ചാണ് സ്റ്റേഷനിൽ കൊണ്ടു വന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേരളത്തിൽ വീണ്ടും നിപ, സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്, നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിൽ

BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026
BREAKING NEWS
’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
13 Oct 2026
BREAKING NEWS
മുഴുവൻ ശമ്പളവും വേണം, മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണം, ഭർതൃപിതാവിന് ഒരു കോടി വിലയുള്ള ഫ്ലാറ്റ്, സ്ത്രീധന പീഡനം, ഒടി ജീവനക്കാരി ജാവനൊടുക്കി
13 Oct 2026
BREAKING NEWS
പാലക്കാട് മൂലത്തറ കള്ള് ഷാപ്പിനടുത്ത് ഭിക്ഷാടകനെ തല്ലിക്കൊന്നു; കൊലപാതകമാണെന്ന് തെളിഞ്ഞത് പോസ്റ്റുമോർട്ടത്തിലൂടെ; അഞ്ച് പേർ പിടിയിൽ
13 Oct 2026