BREAKING NEWS

‘ഇരയെ തകർക്കുന്ന കാപാലികനാണ് രാഹുൽ ഈശ്വർ, പട്ടിണി കിടന്നാൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും, അല്ലാതെ ഇനിടെ ആർക്കാണ് പ്രശ്‌നം? മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കിൽ ജനങ്ങൾ തിരിഞ്ഞുനോക്കും, ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ’?- വി ശിവൻകുട്ടി

· · 1 min read
Share: Copied!

കണ്ണൂർ: രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരസമരം ചെയ്യുകയാണെന്ന വാർത്തയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാഹുൽ പട്ടിണി കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ലെന്നും അദ്ദേഹത്തിനു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നുമാത്രമേയുള്ളുവെന്നും വി ശിവൻകുട്ടി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുൽ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും ഇരയെ തകർക്കുന്ന കാപാലികനാണ് രാഹുലെന്നും വി ശിവൻകുട്ടി പറഞ്ഞു. രാഹുൽ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു.

‘രാഹുൽ ഈശ്വർ പട്ടിണി കിടന്നാൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. അല്ലാതെ ആർക്കാണ് പ്രശ്‌നം? മഹാത്മാഗാന്ധി പണ്ട് ജയിലിൽ നിരാഹാരം കിടന്നിട്ടുണ്ട്. മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കിൽ ജനങ്ങൾ തിരിഞ്ഞുനോക്കും. ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ? ഇരയെ തകർക്കുന്ന കാപാലികനാണ് രാഹുൽ ഈശ്വർ. രാഹുൽ ഈശ്വറിന്റെ കുടുംബത്തിലെ പെൺകുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ അദ്ദേഹത്തിന് അത് മനസിലാവൂ’- വി ശിവൻകുട്ടി പറഞ്ഞു.

അതേസമയം റിമാൻഡിലായ രാഹുൽ ഈശ്വർ നിരാഹാരസമരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ജയിലിലേക്ക് കൊണ്ടുപോയ സമയത്ത് ജ്യൂസും ഭക്ഷണവും വാങ്ങിക്കൊടുത്തിരുന്നു. അത് കഴിച്ചില്ല. നിരാഹാരവുമായി മുന്നോട്ടുപോവുകയാണ്. ശബരിമല വിഷയത്തിലും അങ്ങനെ തന്നെയായിരുന്നുവെന്നാണ് ദീപ രാഹുൽ ഈശ്വർ പ്രതികരിച്ചത്.

ബ്രഹ്മോസ് വരുന്നു തലസ്ഥാനത്ത്!! മിസൈൽ നിർമാണ യൂണിറ്റിന് ഭൂമിവിട്ടു കൊടുക്കാൻ സുപ്രീംകോടതിയുടെ അനുമതി, നെട്ടുകാൽത്തേരി ജയിലിന്റെ 180 ഏക്കർ ഡിആർഡിഒയ്ക്ക് കൈമാറും

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026