BREAKING NEWS

ബ്രഹ്മോസ് വരുന്നു തലസ്ഥാനത്ത്!! മിസൈൽ നിർമാണ യൂണിറ്റിന് ഭൂമിവിട്ടു കൊടുക്കാൻ സുപ്രീംകോടതിയുടെ അനുമതി, നെട്ടുകാൽത്തേരി ജയിലിന്റെ 180 ഏക്കർ ഡിആർഡിഒയ്ക്ക് കൈമാറും

· · 1 min read
Share: Copied!

ന്യൂഡൽഹി: തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനു ഭൂമിവിട്ടു കൊടുക്കാൻ സുപ്രീംകോടതിയുടെ അനുമതിയായി. യൂണിറ്റ് നിർമിക്കാൻ നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഉടമസ്ഥതയിലുള്ള 180 ഏക്കർ ഡിആർഡിഒയ്ക്ക് കൈമാറാൻ കോടതി നിർദേശിച്ചു.

അതോ‌ടൊപ്പം ജയിലിന്റെ ഭൂമിയിൽ നാഷനൽ ഫൊറൻസിക് സയൻസ് സർവകലാശാലയും സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ആസ്ഥാനം സ്ഥാപിക്കാനും ഭൂമി വിട്ടു നൽകാൻ കോടതി അനുമതി നൽകി. 32 ഏക്കർ ഭൂമി വീതമാണ് നാഷനൽ ഫൊറൻസിക് സർവകലാശാലയ്ക്കും സശസ്ത്ര സീമ ബലിനും കൈമാറുക.

നിലവിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിന് 457 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം 257 ഏക്കർ ഭൂമിയാണ് കേന്ദ്രസർക്കാരിനു കൈമാറാൻ പോകുന്നത്. ജയിലിന്റെ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണ് സംസ്ഥാന സർക്കാർ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്.
ബ്രഹ്‌മോസിന്റെ വികസനത്തിനായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡിആർഡിഒ ആവശ്യപ്പെട്ടിരുന്നു. ഭൂമി അനുവദിക്കണമെന്ന് സശസ്ത്ര സീമ ബലും ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്. ഇതോടെ തലസ്ഥാനത്തിന്റെ വികസനത്തിൽ വൻകുതിപ്പിനു വഴിയൊരുക്കുന്ന പദ്ധതികൾക്കാണ് അനുമതിയാകുന്നത്.

ലഹരിക്കേസ് പ്രതി റസ്‍ലിയുടെ നേതൃത്വത്തിൽ പാതിരാത്രിയിൽ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം, വാടകവീട്ടിലേക്ക് ബോംബെറിഞ്ഞത് കാറിലെത്തിയ സംഘം, പിന്നാലെ ബിയറുകുപ്പി കൊണ്ട് യുവതിയുടെ തല അടിച്ചുപൊട്ടിച്ചു

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026