BREAKING NEWS

വാഗ്ദാനങ്ങളൊന്നും വെറുതേ വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല, ചെറുപ്പക്കാരുടെ ആഗ്രഹങ്ങളെല്ലാം യാഥാർഥ്യമാക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്, വാഹന മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നടത്തുമെന്ന് വി ഡി സതീശന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച ശേഷവും വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് പറയുകയാണ് വി.ഡി. സതീശൻ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മന്ത്രിമാരെ പ്രഖ്യാപിക്കാൻ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒട്ടേറെ രാഷ്ട്രീയചോദ്യങ്ങൾക്കിടെ അപ്രതീക്ഷിതമായാണ് മോഡിഫിക്കേഷനെ കുറിച്ച് ചോദ്യമുയർന്നത്. കുസൃതിച്ചിരിയോടെയായിരുന്നു വി.ഡി. സതീശന്റെ മറുപടി. പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടക്കുമെന്നും പറഞ്ഞതൊക്കെ നടത്താനാണ് തങ്ങളെല്ലാവരും വന്നിരിക്കുന്നതെന്നുമാണ് സതീശൻ പറഞ്ഞത്.

‘ജനാഭിലാഷങ്ങളെ, ചെറുപ്പക്കാരുടെ ആഗ്രഹങ്ങളെ എല്ലാം യാഥാർഥ്യമാക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. അല്ലാതെ വെറുതേ വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതാണോ?’ -സതീശൻ പറഞ്ഞു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ… നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച വി.ഡി. സതീശന്റെ റീലിന് നൽകിയ ക്യാപ്ഷൻ ഇതായിരുന്നു. അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കും എന്നത് യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. ഇക്കാര്യമാണ് വി.ഡി. സതീശൻ റീലിൽ പറഞ്ഞത്.

‘പ്രകടനപത്രികയിൽ ഞങ്ങൾ അത് പറഞ്ഞിട്ടുണ്ട്. അപകടകരമല്ലാത്ത രീതിയിൽ വണ്ടിയിൽ നടത്തുന്ന മോഡിഫിക്കേഷനുകൾ തെറ്റല്ല. അപകടകരമായ രീതിയിൽ വെക്കുമ്പോൾ മാത്രമാണ് അത് തെറ്റാകുന്നത്. അത് സമ്മതിക്കില്ല. അല്ലാതെയുള്ള മോഡിഫിക്കേഷൻസ് നടത്തട്ടെ. ചെറുപ്പക്കാർക്കൊക്കെ അത് വലിയ ആഗ്രഹമല്ലേ. അവരത് ഭംഗിയായി കൊണ്ടുനടക്കുന്നതല്ലേ. അത് കൊണ്ടുനടക്കട്ടെ, അതിലെന്താ തെറ്റ്?’ -ഇതാണ് വി.ഡി. സതീശൻ അന്ന് റീലിൽ പറഞ്ഞത്.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026