BREAKING NEWS

സെക്രട്ടേയറ്റ് മാർച്ചിൽ ബ്ലേഡ് കൊണ്ടുവന്നത് ജില്ലയിൽ തന്നെയുള്ള എസ്എഫ്ഐക്കാരൻ, തിരിച്ചറിഞ്ഞത് ദൃശ്യങ്ങൾ വഴിയെന്ന് പോലീസ്, ഇന്നുതന്നെ അറസ്റ്റ്!! എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറി സഞ്ജീവ് എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്, ബ്ലേഡ് കൊണ്ടുവന്നത് ബാരിക്കേഡ് കെട്ടാൻ ഉപയോഗിച്ച വടം മുറിക്കാൻ- എഫ്ഐആർ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്ഐക്കാർ തന്നെയെന്ന് പോലീസ് കണ്ടെത്തൽ. തെളിവായി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ബ്ലേഡ് കൊണ്ടുവന്ന പ്രവർത്തകനെയും തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു. ഇയാൾ ജില്ലയിൽ തന്നെയുള്ള എസ്എഫ്ഐക്കാരൻ ആണെന്നും പേര് വിവരങ്ങൾ പുറത്തുവിട്ടില്ലെന്നുമാണ് അറിയുന്നത്. എന്നാൽ ഇയാളുടെ അറസ്റ്റ് ഇന്നുതന്നെയുണ്ടാകുമെന്നുമാണ് അറിയുന്നത്. ബാരിക്കേഡ് കെട്ടാൻ ഉപയോഗിച്ച വടം മുറിച്ച് അകത്തുകടക്കാനാണ് ബ്ലേഡ് കൊണ്ടുവന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

അതേസമയം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഒന്നാം പ്രതിയും സെക്രട്ടറി സഞ്ജീവ് രണ്ടാം പ്രതിയുമാക്കി പത്ത് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ മാർച്ചിനിടെ ബ്ലേഡ് കണ്ടെത്തിയപ്പോൾ പോലീസാണ് ഇത് കൊണ്ടുവന്നതെന്ന് മുഹമ്മദ് റിയാസ് അടക്കമുള്ള സിപിഎം നേതാക്കളും എസ്എഫ്ഐയും ആരോപിച്ചിരുന്നു. എന്നാൽ പോലീസ് ഈ ആരോപണങ്ങളെ തള്ളുകയും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ സമരക്കാർക്ക് നേരെയുള്ള പോലീസിന്റെ ജലപീരങ്കിപ്രയോഗവും അതിലെ ചെളിവെള്ളവും നിയമസഭയിലടക്കം ചർച്ചയായിരുന്നു. പിന്നീട് അതും റോഡിൽ നിന്ന് ശേഖരിച്ചതാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026