BREAKING NEWS

ഇറാനെ തരിപ്പണമാക്കാന്‍ മാരകമായ ക്രൂയിസ് മിസൈലുകൾ കളത്തിലിറക്കാന്‍ അമേരിക്ക, വ്യോമ പ്രതിരോധത്തെ പാടെ തകര്‍ക്കുക ലക്ഷ്യം, നീക്കം ഇറാനെ ‘ശിലായുഗ’ത്തിലേക്ക് മടക്കുമെന്ന ട്രംപിന്റെ ആഹ്വാനത്തിന് പിന്നാലെ

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട്  ഏറ്റവും മാരകമായ ജെ.എ.എസ്.എസ്.എം-ഇ.ആർ ക്രൂയിസ് മിസൈലുകൾ യുദ്ധഭൂമിയിലേക്ക് എത്തിക്കാന്‍  അമേരിക്ക. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനെ ‘ശിലായുഗ’ത്തിലേക്ക് മടക്കി അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. പസഫിക് മേഖലയിലെ കരുതൽ ശേഖരത്തിൽനിന്ന് മിസൈലുകൾ സെൻട്രൽ കമാൻഡ് ബേസുകളിലേക്കും ബ്രിട്ടനിലെ ഫെയർഫോർഡിലേക്കും മാറ്റാൻ ഇതിനോടകം ഉത്തരവിട്ടിട്ടുണ്ട്.

600 മൈലിലധികം (965 കി.മീ.) ദൂരപരിധിയുള്ള ഈ സ്റ്റെൽത്ത് മിസൈലുകൾ ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ മറികടന്ന് ലക്ഷ്യസ്ഥാനത്തെത്താൻ ശേഷിയുള്ളവയാണ്. ഏകദേശം 1.5 ദശലക്ഷം ഡോളർ വിലവരുന്ന മിസൈലുകളാണിവ.ഇറാന്റെ വ്യോമ പ്രതിരോധം ദുർബലമാക്കിയെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും യുദ്ധക്കളത്തിൽ അപ്രതീക്ഷിത തിരിച്ചടികൾ അവർ നേരിടുന്നുണ്ട്.

ഇറാനെതിരായ സൈനിക നീക്കത്തിന്റെ ആദ്യ ആഴ്ചകളിൽ അമേരിക്കയുടെ പക്കൽ ഉണ്ടായിരുന്ന 2,300 മിസൈലുകളുടെ ശേഖരത്തിൽ ഇപ്പോൾ 425 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. ഇതിൽ 75 മിസൈലുകൾ തകരാറുകൾമൂലം ഉപയോഗിക്കാൻ കഴിയാത്തവയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026