BREAKING NEWS

‘ദൃതിവേണ്ട, സമയമെടുത്ത് ചെയ്താൽ മതി, ഞാൻ അവർക്ക് നിർദേശം നൽകിയിട്ടുണ്ട്…ഇറാന് ആണവായുധം വികസിപ്പിക്കാനുള്ള അവസരമാണ് ഒബാമ മുൻപ് നൽകിയത്, ഇറാനുമായി മുമ്പുണ്ടാക്കിയ ഒബാമ ഭരണകൂടത്തിന്റെ കരാറിന് നേർവിപരീതമായിരിക്കും എന്റെ കരാർ’- ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ/ടെഹ്‌റാൻ: യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാർ വൈകിയേക്കുമെന്ന് സൂചന. ഉടമ്പടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ ഇരുപക്ഷവും കടുംപിടിത്തം തുടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ധൃതി കാണിക്കേണ്ടെന്ന് താൻ നിർദേശം നൽകിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശുഭവാർത്തയെന്ന് ഇന്ത്യയിൽ സന്ദർശനം നടത്തിവരുന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണമെത്തിയത്.

‘ചർച്ചകൾ ചിട്ടയായതും ക്രിയാത്മകവുമായ രീതിയിൽ പുരോഗമിക്കുന്നു, സമയം നമ്മുടെ പക്ഷത്തുള്ളതുകൊണ്ട് ധൃതിപ്പെട്ട് ഒരു കരാറിലേക്ക് പ്രവേശിക്കരുതെന്ന് ഞാൻ എന്റെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ഒരു കരാറിലെത്തുകയും ഒപ്പുവെക്കുകയും ചെയ്യുന്നതുവരെ ഉപരോധം പൂർണ്ണ ശക്തിയോടെ നിലനിൽക്കും’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം ഇറാനുമായി മുമ്പുണ്ടാക്കിയ ഒബാമ ഭരണകൂടത്തിന്റെ കരാറിന് നേർവിപരീതമായിരിക്കും തന്റെ കരാറെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് ആണവായുധം വികസിപ്പിക്കാനുള്ള അവസരം നൽകുകയാണ് ഒബാമ ചെയ്തതെന്നും ആ അബദ്ധം താൻ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ സൗദി അറേബ്യക്കും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും നന്ദി അറിയിച്ച ട്രംപ് ഇറാനുമായി ധാരണയുണ്ടാക്കാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെ മരവിപ്പിച്ച ഇറാനിയൻ സ്വത്തുക്കൾ വിട്ടുകിട്ടുന്നതുൾപ്പെടെയുള്ള ചില വ്യവസ്ഥകളിൽ അമേരിക്കയുടെ ഭാഗത്തുനിന്നുള്ള തടസങ്ങൾ തുടരുന്നതായി അധികൃതരെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. ഈ പ്രശ്‌നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ജനങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും ഇറാനിയൻ മാധ്യമങ്ങളറിയിച്ചു.

അതേസമയം നിലവിലെ സാഹചര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം പൂർത്തിയാക്കാൻ ഇനിയും കുറച്ച് ദിവസങ്ങളെടുത്തേക്കാം എന്ന് ഒരു ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാന്റെ ഭാഗത്ത് നിന്നുള്ള മറുപടി മാത്രമാണ് കരാറിന് പ്രധാന തടസമെന്ന് മാർക്കോ റൂബിയോ പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിനും ആണവ വിഷയങ്ങളിൽ സമയബന്ധിതമായ ചർച്ചകൾ നടത്തുന്നതിനും ട്രംപ് ഉറച്ച നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലൊരു ധാരണയ്ക്ക് ഗൾഫ് രാജ്യങ്ങളുടെ വലിയ പിന്തുണ യുഎസിനുണ്ടെന്നും റൂബിയോ പറഞ്ഞു. ട്രംപ് ഉടമ്പടിയിൽ എത്താൻ തിരക്കുകൂട്ടുന്നില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ‘പ്രസിഡന്റ് മോശം ഉടമ്പടിക്ക് തയ്യാറാകില്ല, അതിനാൽ എന്തു സംഭവിക്കുമെന്ന് നോക്കാം. ബദൽ മാർഗ്ഗങ്ങൾ തേടുന്നതിന് മുമ്പ് നയതന്ത്രത്തിന് എല്ലാ അവസരങ്ങളും നൽകും’ യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ഭാര്യയെയും മകളെയും ലഹരികൊടുത്ത് ബോധം കെടുത്തി, 10 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് സെപിറ്റിക് ടാങ്കില്‍ തള്ളി പിതാവ്, പിന്നാലെ തട്ടിക്കൊണ്ടുപോകല്‍നാടകം

 

BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026