BREAKING NEWS

ഇന്ത്യ–യുഎസ് വ്യാപാരക്കരാർ അവസാനഘട്ടത്തിൽ, ഇരുരാജ്യങ്ങളും ഉടൻ കരാറിൽ ഒപ്പുവയ്ക്കും- യുഎസ്

· · 1 min read
Share: Copied!

വാഷിങ്ടൻ: ഇന്ത്യ–യുഎസ് വ്യാപാരക്കരാർ അവസാനഘട്ടത്തിലാണെന്നും ഉടൻ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവയ്ക്കുമെന്നും യുഎസ്. വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് ഇക്കാര്യം അറിയിച്ചത്.

‘‘ഇന്ത്യയും യുഎസും വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ വളരെ അടുത്തെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. അത് ശരിയാണ്. ഇതേക്കുറിച്ച് ഞാൻ ഇപ്പോൾ വാണിജ്യ സെക്രട്ടറിയോട് സംസാരിച്ചിട്ടേയുള്ളൂ. അദ്ദേഹം ഓവർ ഓഫിസിൽ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നയാളാണ്. അവർ കരാറിന്റെ അവസാനരൂപം തീരുമാനിക്കുകയാണ്. ഇന്ത്യയുമായുള്ള കരാറിനെക്കുറിച്ച് പ്രസിഡന്റിൽനിന്നും അദ്ദേഹത്തിന്റെ സംഘത്തിൽനിന്നും ഉടൻ തീരുമാനം അറിയാനാകും’’– കരോലിൻ വ്യക്തമാക്കി.

മാത്രമല്ല ഇന്തോ– പസിഫിക്കിൽ ഇന്ത്യ ഇപ്പോഴും തന്ത്രപ്രധാന പങ്കാളിയായി തുടരുന്നുണ്ടെന്നും കരോലിൻ പറഞ്ഞു. മേഖലയിലെ ചൈനീസ് സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ മികച്ച സൗഹൃദമാണുള്ളത്. അത് തുടരുമെന്നും കരോലിൻ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ ബിജെപിയുടെ മുഖച്ഛായ മാറുന്നു; മുന്‍മന്ത്രി രവീന്ദ്ര ചവാന്‍ ബിജെപി അധ്യക്ഷനാകും; പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ…

BREAKING NEWS
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു, 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026