BREAKING NEWS

2003-ൽ സദ്ദാം ഹുസൈനെ പുറത്താക്കാൻ താവളങ്ങളടിച്ചു; രണ്ട് പതിറ്റാണ്ടിലേറെക്കാലം നിലയുറപ്പിച്ചു; ഇപ്പോഴിതാ പൂർണമായി ഇറാഖ് വിടാനുള്ള നീക്കവുമായി യുഎസ് സേന ; നീണ്ട സൈനിക സാന്നിധ്യത്തിന് അവസാനം

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാഖിലെ സൈനിക താവളങ്ങളിൽനിന്ന് പൂർണമായി പിന്മാറാൻ യുഎസ് സേന. ബുധനാഴ്ചയോടെ അവസാന താവളങ്ങളിൽനിന്നും അമേരിക്കൻ സൈനികർ പിന്മാറുന്നതോടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യത്തിനാണ് അവസാനമാകുന്നത്. ഇറാനും സഖ്യകക്ഷികളും പിന്മാറ്റത്തെ വിജയമായി കാണുമ്പോൾ, യുഎസ് സൈനിക സാന്നിധ്യം അവസാനിക്കുന്നത് ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങൾക്കും ഇസ്ലാമിക് സ്റ്റേറ്റിനും സ്വാധീനം വർധിപ്പിക്കാൻ അവസരമൊരുക്കുമെന്ന ആശങ്കയും ഇറാഖിൽ ഉയരുന്നുണ്ട്.

2003-ലാണ് സദ്ദാം ഹുസൈൻ ഭരണകൂടത്തെ പുറത്താക്കുന്നതിനായി അമേരിക്ക ഇറാഖിൽ സൈനിക നടപടി ആരംഭിച്ചത്. തുടർന്ന് രാജ്യത്ത് സൈനിക സാന്നിധ്യം ഉറപ്പിച്ച യുഎസ്, ഷിയാ നേതൃത്വത്തിലുള്ള സർക്കാരിനെ അധികാരത്തിലെത്തിക്കുകയും വിമതർക്കെതിരെ വർഷങ്ങളോളം പോരാടുകയും ചെയ്തു. 2011 അവസാനത്തോടെ അമേരിക്കൻ സേന ഇറാഖിൽനിന്ന് പിന്മാറി.

എന്നാൽ 2014നും 2017നും ഇടയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധം ശക്തമായതോടെ യുഎസ് സേന വീണ്ടും ഇറാഖിലെത്തി. ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിൽ ഇറാഖി സേനയ്ക്ക് പരിശീലനവും രഹസ്യാന്വേഷണ-ലോജിസ്റ്റിക്കൽ സഹായവും ഉൾപ്പെടെ അമേരിക്ക പിന്തുണ നൽകി.

അമേരിക്കയുമായും ഇറാനുമായും രാഷ്ട്രീയ-സൈനിക ബന്ധം പുലർത്തുന്ന രാജ്യമാണ് ഇറാഖ്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാഖി മണ്ണ് പലപ്പോഴും പ്രോക്സി പോരാട്ടങ്ങളുടെ വേദിയായി മാറിയിരുന്നു. 2020ൽ ബാഗ്ദാദ് വിമാനത്താവളത്തിൽ മുതിർന്ന ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിന് പിന്നാലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങൾ ഇറാഖിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. അമേരിക്കയും തിരിച്ചടിച്ചു.

ഇറാഖിൽനിന്നുള്ള യുഎസ് സൈനിക പിന്മാറ്റത്തെ ഇറാൻ തങ്ങളുടെ സഖ്യത്തിലുള്ള സായുധസംഘങ്ങളുടെ ശൃംഖലയായ ‘റെസിസ്റ്റൻസ് ആക്സിസിന്റെ’ വിജയമായാണ് വിശേഷിപ്പിക്കുന്നത്. അമേരിക്കൻ സേന പൂർണമായി രാജ്യം വിട്ടാൽ സ്ഥിരമായ സുരക്ഷ നിലനിൽക്കുമെന്നാണ് ഇറാനിയൻ പാർലമെന്ററി ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

അതേസമയം, യുഎസ് സൈനിക സാന്നിധ്യം അവസാനിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റിന് വീണ്ടും സംഘടിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന ആശങ്കയാണ് ചില ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. സംഘടനയ്ക്ക് ഇപ്പോഴും സ്ലീപ്പർ സെൽ ശൃംഖലകൾ നിലവിലുണ്ടെന്നാണ് വിലയിരുത്തൽ. യുഎസ് രഹസ്യാന്വേഷണ സംവിധാനത്തിന്റെയും ലോജിസ്റ്റിക്കൽ സഹായത്തിന്റെയും ഡ്രോൺ ശേഷിയുടെയും അഭാവം ഇസ്ലാമിക് സ്റ്റേറ്റിന്റെ പുനഃസംഘടനയ്ക്ക് സഹായകരമാകുമെന്ന് കുർദിഷ് കമാൻഡർ സർവാൻ ബർസാനി മുന്നറിയിപ്പ് നൽകി.

പാര്‍ട്ടിയുടെ തോല്‍വിയില്‍ കുലുങ്ങാതെ രമ്യ ഹരിദാസ്, പാട്ട് പാടി ആഘോഷം

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026