BREAKING NEWS

പാര്‍ട്ടിയുടെ തോല്‍വിയില്‍ കുലുങ്ങാതെ രമ്യ ഹരിദാസ്, പാട്ട് പാടി ആഘോഷം

· · 1 min read
Share: Copied!

തിരുവനന്തപുരം: ചിറയിൻകീഴ് തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ കടുത്ത ആഭ്യന്തര ഭിന്നത പുകയവെ, പൊതുപരിപാടിയിൽ പാട്ടുപാടി രമ്യ ഹരിദാസ് എംഎല്‍എ. ചിറയിൻകീഴിലെ തിരിച്ചടിക്ക് കാരണം രമ്യ ഹരിദാസിന്റെ കയ്യാങ്കളി വിവാദമാണെന്ന് ഡിസിസി വിലയിരുത്തിയതിന് തൊട്ടുപിന്നാലെയാണ് എംഎല്‍എയുടെ പാട്ട്. “ചിത്തിര തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ… ചിറയിൻ കീഴിലെ പെണ്ണേ…” എന്ന ഗാനം ആലപിച്ചാണ് രമ്യ ഹരിദാസ് ഒരു പരിപാടിയിൽ പങ്കെടുത്തത്. ചിറയിൻകീഴിലേക്ക് ചിത്തിര തോണിയിൽ വരാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും രമ്യ പറയുന്നുണ്ട്. എംഎൽഎയും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ തമ്മിലടിയാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. തോൽവിയെക്കുറിച്ച് ജില്ലാ കമ്മിറ്റിയുമായി ആലോചിച്ച് പരിശോധന നടത്തി തക്കതായ നടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ചിറയിൻകീഴിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം രമ്യ ഹരിദാസ് എംഎൽഎയെന്ന് കോൺ​ഗ്രസ് നേതാവ് സജാദ് ഇന്നലെ ആരോപിച്ചിരുന്നു. വീട് കയറി ആക്രമിക്കുന്നത് ജനം കണ്ടു. പാർട്ടി പ്രവർത്തകർക്ക് വലിയ വിഷമം ഉണ്ടാക്കുന്ന തോൽവിയാണുണ്ടായത്. പാർട്ടി കാര്യങ്ങൾ മനസ്സിലാക്കി ആവശ്യമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സജാദ് പറഞ്ഞു. ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിഷയത്തിൽ കെപിസിസി അച്ചടക്ക നടപടി നേരിട്ട പ്രാദേശിക നേതാവാണ് എസ്. സജാദ്. എംഎൽഎ രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പാളയം പ്രദീപിനൊപ്പം സജാദിനെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

രമ്യ ഹരിദാസ് എംഎൽ‌എയെ താക്കീത് ചെയ്തിരുന്നു. ചിറയിൻകീഴ് മേഖലയിൽ വരുന്ന രണ്ട് സീറ്റുകളാണ് യുഡിഎഫിന് നഷ്ടമായത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന ചിറയിൻകീഴ് ബ്ലോക്ക് അഞ്ചുതെങ്ങ് ഡിവിഷനില്‍ എൽഡിഎഫിലെ എസ്. ബിജിമോൾ 359 വോട്ടുകൾക്കാണ് വിജയിച്ചത്. മംഗലപുരം പഞ്ചായത്തിലെ മുണ്ടക്കൽ വാർഡ് എൽഡിഎഫിലെ രമ്യ വി. തുളസി 139 വോട്ടുകൾക്ക് പിടിച്ചെടുക്കുകയും ചെയ്തു.

BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026