BREAKING NEWS

അധ്യാപികയും അക്രമിയും തമ്മിൽ വർഷങ്ങളായി അറിയുന്നവർ, ക്ലാസിൽ നിന്ന് വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തെറ്റി,  യുവാവ് അധ്യാപികയെ വിദ്യാർഥികളുടെ മുന്നിലിട്ട് വെടിവച്ചുകൊന്നു, പിന്നാലെ സ്വയം ജീവനൊടുക്കി

· · 1 min read
Share: Copied!

ലഖിംപുർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സ്കൂളിൽ വച്ച് അധ്യാപിക വെടിയേറ്റു മരിച്ചു. കുട്ടികളുടെ മുന്നിലിട്ട് യുവാവ് അധ്യാപികയ്ക്ക് നേരെ മൂന്ന് തവണ വെ‍ടിയുതിർത്തു. പിന്നാലെ പ്രതി ജീവനൊടുക്കി. സദർ കൊത്വാലി പ്രദേശത്തെ ഹിദായത്ത് നഗർ നിവാസിയായ നിഷാത് ഫാത്തിമയാണ് (26) കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് സൗദ് (28) സ്വയം വെടിവച്ച് മരിക്കുകയായിരുന്നു

തിങ്കളാഴ്ച രാവിലെ 11:30 ഓടെ ഫാത്തിമയെ കാണാൻ സ്കൂളിലെത്തിയ സൗദ് ഇടനാഴിയിൽനിന്ന് അവരുമായി സംസാരിക്കുന്നതിനിടെ ബാഗിൽനിന്ന് തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. കുട്ടികളുടെ മുന്നിലിട്ടായിരുന്നു ആക്രമണം. പിന്നാലെ സ്വയം വെടിവച്ചു ജീവൻ അവസാനിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഫാത്തിമയും സൗദും വർഷങ്ങളായി പരസ്പരം അറിയുന്നവരാണെന്നും പെോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. സ്കൂൾ അധികൃതരെയും അധ്യാപകരെയും പോലീസ് ചോദ്യം ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026