BREAKING NEWS

“പെൺമക്കൾ ആരുടേതായാലും അവർ നമ്മുടെ മക്കളാണ്; ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ല”: അഖിലേഷ് യാദവിന്റെ മകൾക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ കടുത്ത നടപടിയുമായി യോഗി ആദിത്യനാഥ്

· · 1 min read
Share: Copied!

ലഖ്‌നൗ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ മകളെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെ കർശന നടപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സംഭവത്തെ പരസ്യമായി അപലപിച്ച മുഖ്യമന്ത്രി, പെൺമക്കൾക്കെതിരായ മോശം പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.

ഉത്തർപ്രദേശിലെ അസംഗഢിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് വിഷയത്തിൽ പ്രതികരിച്ചത്. അഖിലേഷ് യാദവിന്റെ മകളെ ലക്ഷ്യമിട്ട് വ്യാജ ചിത്രങ്ങളും അപകീർത്തികരമായ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി ഉയർന്നതോടെയാണ് നടപടി.

സമാജ്‌വാദി പാർട്ടി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാൺപൂർ പൊലീസ് കമ്മിഷണറേറ്റിന്റെ സൈബർ സെൽ മൂന്ന് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ പ്രചരിച്ച ചിത്രം മോർഫ് ചെയ്തതാണെന്നും അതിനൊപ്പമുള്ള അവകാശവാദങ്ങൾ വ്യാജവും മനഃപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമവുമാണെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

“പെൺമക്കൾ ആരുടേതായാലും അവർ നമ്മുടെ സമൂഹത്തിന്റെ മക്കളാണ്. ഒരു ഗ്രാമത്തിലെ പെൺകുട്ടിയെ എല്ലാവരുടെയും മകളും സഹോദരിയുമായി കാണുന്ന സംസ്കാരത്തിലാണ് നമ്മൾ വളർന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ല,” എന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, അഖിലേഷ് യാദവിനും യോഗി ആദിത്യനാഥ് ഉപദേശം നൽകി. സ്വന്തം പാർട്ടി പ്രവർത്തകരും അനുയായികളും പൊതുരംഗത്ത് ഭാഷാപരമായ മര്യാദയും അച്ചടക്കവും പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് സ്വന്തം പ്രവർത്തകരെ നിയന്ത്രിക്കണം. അവർക്ക് കാര്യങ്ങൾ മനസ്സിലാകുന്നില്ലെങ്കിൽ അവരെ ഞങ്ങൾക്ക് വിട്ടുതരൂ, നിയമം എന്താണെന്ന് ഞങ്ങൾ പഠിപ്പിച്ചുതരാം,” എന്ന് യോഗി പരിഹാസരൂപേണ പറഞ്ഞു.

സംഭവം ഉത്തർപ്രദേശിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. സൈബർ ഇടങ്ങളിലെ വ്യക്തിഹത്യാ ശ്രമങ്ങൾക്കും സ്ത്രീകൾക്കെതിരായ ഓൺലൈൻ അധിക്ഷേപങ്ങൾക്കും എതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഇതോടെ വീണ്ടും ഉയർന്നിരിക്കുകയാണ്.

പ്ലേ സ്കൂള്‍ കുട്ടികളുടെ മുഖത്ത് മാറി മാറിയടിച്ച് അധ്യാപകന്‍, അടിയുടെ ആഘാതം താങ്ങാതെ ഡെസ്കിലേക്ക് മറിഞ്ഞ് വീണ് പെണ്‍കുട്ടി, പിന്നാലെ കുട്ടികളെ ബാത്ത്റൂമില്‍ പൂട്ടിയിട്ടു, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026
BREAKING NEWS
സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെ... വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാക്കിയത്!! വിസിയെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല, ‌ചെയ്ത തെറ്റിന് ...
12 Nov 2026