BREAKING NEWS

‘വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് ഞാൻ പ്രധാനമന്ത്രിയ്ക്ക് വാക്ക് കൊടുത്തു; പദ്ധതിയെക്കുറിച്ച് നരേന്ദ്ര മോദി പുസ്തകമെഴുതുകയാണെങ്കിൽ അതിൽ പ്രധാനപ്പെട്ടയാൾ ഞാനായിരിക്കും’: സുരേഷ് ഗോപി

· · 1 min read
Share: Copied!

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായതിന് പിന്നിൽ തന്‍റെ ഇടപെടലാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്നാണ് താൻ പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം എങ്ങനെ യഥാര്‍ത്ഥ്യമായെന്ന് മോദി പുസ്തകം എഴുതിയാൽ അതിൽ പ്രധാനപ്പെട്ട ഒരാള്‍ താനായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര ബജറ്റിനെ പറ്റി നുണകൾ എഴുതി മാധ്യമങ്ങൾ ചർച്ച വഴി തിരിച്ചുവിട്ടു. ഇവരോട് എനിക്ക് പറയാനുള്ളത് ഇരുപതാം നൂറ്റാണ്ട് സിനിമയിൽ മോഹൻലാൽ എന്നോട് പറഞ്ഞതാണ്. എനിക്ക് വഴങ്ങുന്ന കുറച്ച് ആളുകളുണ്ട് കേരളത്തിൽ. അവർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് 2014 ൽ പ്രധാനമന്ത്രിയെ കണ്ടത്. വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതക്കാലം മുഴുവൻ അടിമയായിരിക്കുമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. 2014ൽ ഞാൻ എന്‍റെ നേതാവിനെ ആദ്യമായി ഗുജറാത്തിൽ വെച്ച് കണ്ടപ്പോൾ മുന്നോട്ടു വെച്ച പ്രധാന ഡിമാൻഡ് വിഴിഞ്ഞമായിരുന്നു. മോദിയെ കണ്ടതിന് ചില മാധ്യമങ്ങൾ എന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ചു. വിഴിഞ്ഞം എങ്ങനെ യഥാര്‍ത്ഥ്യമായെന്ന് മോദി പുസ്തകം എഴുതിയാൽ അതിൽ പ്രധാനപ്പെട്ട ഒരാൾ ഞാൻ ആയിരിക്കും.- സുരേഷ് ഗോപി പറഞ്ഞു.

ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആകാനാണ് തന്‍റെ വലിയ ആഗ്രഹമെന്ന് സുരേഷ് ഗോപി ആവര്‍ത്തിച്ചു. ഇന്നലെ അത്തരത്തിലുള്ള ആഗ്രഹം സുരേഷ് ഗോപി തുറന്നുപറഞ്ഞിരുന്നു. പറഞ്ഞതിനെ പുച്ഛമായി കാണരുതെന്നും മതപരമായി പോലും തന്നെ മാധ്യമങ്ങള്‍ ആക്രമിക്കുകയാണെന്നും താൻ ഹിന്ദുവായത് കൊണ്ട് ആരും അത് ചോദിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

മൂക്കുമുട്ടെ തട്ടി… തിന്നിട്ട് എല്ലിനിടയിൽ കേറിയപ്പോൾ തിണ്ണ മിടുക്ക്!! തിന്ന കാശ് ചോദിച്ച കൌണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വാടിക്ക് ആക്രമിച്ചു, അക്രമികളിലൊരാളെ പിടികൂടി നാട്ടുകാർ പോലീസിലേൽപിച്ചു, മുങ്ങിയ രണ്ടുപേർക്കായി തെരച്ചിൽ, രണ്ടാഴ്ച മുമ്പ് തുടങ്ങിയ ഹോട്ടലിൽ ഉണ്ടായത് ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026