BREAKING NEWS

മൂക്കുമുട്ടെ തട്ടി… തിന്നിട്ട് എല്ലിനിടയിൽ കേറിയപ്പോൾ തിണ്ണ മിടുക്ക്!! തിന്ന കാശ് ചോദിച്ച കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടിക്ക് ആക്രമിച്ചു, അക്രമികളിലൊരാളെ പിടികൂടി നാട്ടുകാർ പോലീസിലേൽപിച്ചു, മുങ്ങിയ രണ്ടുപേർക്കായി തെരച്ചിൽ, രണ്ടാഴ്ച മുൻപ് തുടങ്ങിയ ഹോട്ടലിൽ ഉണ്ടായത് ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം

· · 1 min read
Share: Copied!

കോഴിക്കോട്: ഹോട്ടലിൽ കയറി മൂക്കുമുട്ടെ തിന്നതിന്റെ ചോദിച്ചതിന് യുവാക്കൾ ഹോട്ടൽ തല്ലിത്തകർത്തു. കോഴിക്കോട് മിംസ് ആശുപത്രിയ്ക്ക് മുൻവശത്തെ അളിയൻസ് എന്ന ഹോട്ടലിലാണ് യുവാക്കളുടെ വിളയാട്ടം നടന്നത്. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. മൂന്നുപേരടങ്ങുന്ന സംഘമാണ് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിപ്പോകാൻ നോക്കിയ യുവാക്കളോട് ക്യാഷ് കൗണ്ടറിലിരുന്നയാൾ പണം ചോദിച്ചപ്പോഴാണ് ഇവർ അക്രമാസക്തരായത്.

500 രൂപയിലേറെ വില വരുന്ന ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിപ്പോകാൻ ശ്രമിക്കുകയായിരുന്നു ഇവർ. ഈ സമയത്ത് കൗണ്ടറിൽ ഉണ്ടായിരുന്നയാൾ പണം നൽകാതെ ഇറങ്ങിപ്പോകാൻ പറ്റില്ലെന്ന് പറഞ്ഞു. ഇതോടെയാണ് യുവാക്കൾ പ്രകോപിതരായി. പിന്നീട് പുറത്തേക്ക് പോയി വടി അടക്കം എടുത്തുകൊണ്ട് വന്ന് ആക്രമിക്കുകയായിരുന്നു.

അതേസമയം രണ്ടാഴ്ച മുമ്പാണ് ഹോട്ടൽ ആരംഭിക്കുന്നത്. അക്രമികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തുന്നത്.

രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം-ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം- അവയവ ദാനം നടത്തി ചരിത്രം സൃഷ്ടിച്ച ആലിനെ മൻകീ ബാത്തിൽ അനുസ്മരിച്ച് പ്രധാന മന്ത്രി ; ‘ഏതൊരു രക്ഷിതാവിനും സ്വന്തം കുഞ്ഞിനെ നഷ്ടമാകുന്നതിനേക്കാൾ വലുതായി മറ്റൊരു വേദനയില്ല; കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിഷ്കളങ്കയായ കുഞ്ഞുപെൺകുട്ടിയെ നമുക്ക് നഷ്ടമായി, ആ വേദനക്കിടയിലും ആലിൻ്റെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി; അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ മഹത്പ്രവൃത്തി‘

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026