Kerala

18 കാരറ്റ് സ്വർണാഭരണങ്ങൾക്കും നാളെ മുതൽ ഏകീകൃത വിലനിലവാരം.

· · 1 min read
Share: Copied!

കേരളത്തിലെ സ്വർണാഭരണ വിപണിയിൽ 18 കാരറ്റ് സ്വർണത്തിനും ഏകീകൃത വില നിലവാരത്തിലേക്ക് എത്തിക്കുവാൻ കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് കേരളത്തിൽ വ്യത്യസ്തമായ വിലകളാണ് പല ജ്വല്ലറികളും ഈടാക്കി വന്നിരുന്നത്.
വിലനിലവാരം ഏകീകരിക്കുന്നതിന് വളരെക്കാലമായി ചർച്ചകൾ നടന്നുവരികയായിരുന്നു.
യോഗത്തിൽ ടി.എസ്. കല്യാണരാമൻ അധ്യക്ഷത വഹിച്ചു.
ഡോ.ബി.ഗോവിന്ദൻ, (എകെജിഎസ്എംഎ) കെ.സുരേന്ദ്രൻ അഡ്വ.എസ്. അബ്ദുൽ നാസർ, (കെജിഎസ്എംഎ)
എം.പി.അഹമ്മദ്,
എ.കെ.നിഷാദ്,
ഓ.അഷർ,
(കെജെഎഫ്)
ഷാജു ചിറയത്ത് (കെജിഎസ്ഡിഎ) എന്നിവർ പ്രസംഗിച്ചു.
ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരമാകും എന്നും,സംസ്ഥാനത്ത് 18 കാരറ്റ് ആഭരണങ്ങളുടെ വിൽപ്പനയിൽ കുതിപ്പ് ഉണ്ടാകുമെന്നും സ്വർണ്ണവിപണിയുടെ 20 ശതമാനം വ്യാപാര ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ അറിയിച്ചു.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026