BREAKING NEWS

സീറ്റിനായി സിപിഐയിൽ കടിപിടി!! നാട്ടികയിലേത് പേയ്മെന്റ് സീറ്റ്, ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിനു പിന്നിൽ സാമ്പത്തിക സ്വാധീനം, പാർട്ടിക്ക് പണം പിരിച്ചു നൽകാൻ കഴിവില്ലാത്തതുകൊണ്ട് തന്നെ തഴഞ്ഞു, പാർട്ടി സീറ്റ് തന്നില്ലെങ്കിലും മത്സരിക്കും- എംഎൽഎ സി.സി മുകുന്ദൻ!! ആരോപണത്തിൽ പാർട്ടി മറുപടി പറയും, രണ്ടുതവണ നെഞ്ചേറ്റിയ ജനങ്ങൾ ഇത്തവണയും എന്നെ സ്വീകരിക്കും- ഗീതാ ഗോപി

· · 1 min read
Share: Copied!

തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ നാട്ടികയിൽ സീറ്റിനെ ചൊല്ലി സിപിഐയിൽ കടിപിടി. നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎൽഎ സിസി മുകുന്ദൻ ആരോപിച്ചു. ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിനു പിന്നിലെ കാരണം സാമ്പത്തിക സ്വാധീനമാണ്, പാർട്ടിക്ക് പണം പിരിച്ചു നൽകാൻ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി.സി മുകുന്ദൻ ആരോപിച്ചു. ഇനി പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും താൻ മത്സരിക്കുമെന്നും സി. സി മുകുന്ദൻ വെല്ലുവിളിച്ചു.

‘സ്ഥാനാർത്ഥിത്വം പരിശോധിക്കണം. എന്നേക്കാൾ കൂടുതൽ സാമ്പത്തികം അവർക്ക് വാങ്ങിക്കൊടുക്കാൻ കഴിയും. എനിക്ക് പത്തുരൂപ പോലും പാർട്ടിക്ക് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതൊരു കുറവായി കണക്കാക്കുന്നു. പാർട്ടി സീറ്റ് തന്നില്ലെങ്കിലും സ്ഥാനാർത്ഥിയായിട്ടുണ്ടാകും. അതാണ് എന്റെ മനസ്സിൽ’, സി സി മുകുന്ദൻ പറഞ്ഞത്.

അതേസമയം ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗൺസിലാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. നിലവിലെ എംഎൽഎ സി. സി മുകുനന്ദന് പകരം ഗീതാ ഗോപിയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനം എടുക്കുകയായിരുന്നു. സിസി മുകുന്ദന്റെ ആരോപണത്തിൽ പാർട്ടി മറുപടി പറയുമെന്നാണ് ഗീതാ ഗോപിയുടെ പ്രതികരണം. പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കലാണ് ഇപ്പോഴത്തെ ലക്ഷ്യം. മറ്റൊന്നും തനിക്ക് അറിയില്ല. രണ്ടുതവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങൾ ഇത്തവണയും തന്നെ സ്വീകരിക്കും. തന്നെ ജനങ്ങൾക്ക് അറിയാമെന്നും ഗീതാ ഗോപി പറഞ്ഞു.

തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ നാട്ടികയിൽ 2011ലും 2016ലും ഗീതാ ഗോപി ആയിരുന്നു എംഎൽഎ. 2016ൽ യുഡിഎഫ് സ്ഥാനാർത്ഥി കെവി ദാസനെതിരെ 26,777 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗീതാ ഗോപിയുടെ വിജയം. 2011ൽ 16,054 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗീത സഭയിലെത്തിയത്.

‘നീ നിൽക്ക്, ഇപ്പം വരുമെടാ പോലീസ്‘; പുലർച്ചെ 2 മണിയ്ക്ക് വീട്ടിൽ കയറിയ കള്ളനെ പായിച്ച് 65 കാരി; പമ്മിയെത്തിയ മോഷ്ടാവ് സ്ഥലം കാലിയാക്കി

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026