BREAKING NEWS

യുഡിഎഫ് ആരെ മത്സരിപ്പിച്ചാലും വിജയിക്കും, ഇത് പിണറായിസത്തിനും മരുമോനിസത്തിനുമെതിരെയുള്ള പോരാട്ടം- പി.വി അന്‍വര്‍

· · 1 min read
Share: Copied!

കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആരെ മത്സരിപ്പിച്ചാലും ജയിക്കുമെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി അന്‍വര്‍. എല്‍ഡിഎഫിനെതിരേ ഏത് ചെകുത്താന്‍ മത്സരിച്ചാലും ആരായാലും അയാള്‍ കേരളത്തിലെ ജനങ്ങളുടെ പ്രതിനിധിയാണെന്നും പിണറായിസത്തിനും മരുമോനിസത്തിനുമെതിരേയുള്ള പോരാട്ടമായിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.നിലമ്പൂരിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും അന്‍വര്‍ പറഞ്ഞു. കോടികളുടെ വികസനം എന്നൊക്കെ സര്‍ക്കാര്‍ പറയുന്നു. നിലമ്പൂരില്‍ എഴുപത് ശതമാനം വനമാണ്. ഓരോ ദിവസവും വന്യജീവി ആക്രമണമാണ്. കൃഷി തകരുന്നു.

ജീവിതം ദുസ്സഹമാകുന്നു. ഇതെല്ലാം വലിയ വിഷയങ്ങളാണ്.പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം കേരളം ചര്‍ച്ച ചെയ്യാന്‍ പോകുന്നത് കുടുംബാധിപത്യമാണ്, പിണറായിസമാണ്, മരുമോനിസമാണ്. ഒരു കുടുംബത്തിന്റെ കാല്‍ചുവട്ടില്‍ ഒരു പാര്‍ട്ടിയെ അടിച്ചിരുത്തിയിരിക്കുകയാണ്. ഇതെല്ലാം കേരളത്തിലെ തൊഴിലാളികളും പാവപ്പെട്ടവരും കണ്ടുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് യുഡിഎഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാര്‍ഥിയ്ക്കും നിരുപാധിക പിന്തുണ നല്‍കും.

ആരെ മത്സരിപ്പിക്കണമെന്ന് യുഡിഎഫിന് തന്നോട് ചോദിക്കേണ്ട ആവശ്യമില്ല. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള പോരാട്ടമല്ല. ജനങ്ങളും പിണറായിയും തമ്മിലുള്ള പോരാട്ടമാണ്. നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വലിയ ധാര്‍മിക ഉത്തരവാദിത്തമുണ്ട്.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ അന്‍വര്‍ രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ ജനങ്ങളുമായി സോഷ്യല്‍ മീഡിയ റീലുകള്‍ കൊണ്ട് മാത്രം ഇടപെടുന്ന വ്യക്തിയാണ് റിയാസെന്നും അന്‍വര്‍ പറഞ്ഞു.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026