BREAKING NEWS

‌അമ്പലപ്പുഴയിൽ കോൺ​ഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല, പകരം ജി സുധാകരന് കൈ കൊടുക്കും, മൂന്നാമതും പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷമെന്ന് സുധാകരൻ!! ഈ നിലപാടുമായി ​നടക്കുന്നയാളെ എന്തിന് പിന്തുണയ്ക്കണം?- നേതൃത്വത്തെ അതൃപ്തി അറിയിച്ച് ചില നേതാക്കൾ

· · 1 min read
Share: Copied!

അമ്പലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായി. ഇവിടെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനം എടുത്തതായാണ് വിവരം. ഔദ്യോഗിക തീരുമാനം കോൺഗ്രസ് ഉടൻ പ്രഖ്യാപിക്കും.

അതേസമയം മണ്ഡലത്തിൽ എൽഡിഎഫ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിങ് എംഎൽഎ എച്ച് സലാമാണ് എൽഡിഎഫ് സ്ഥാനാർഥി. അതേസമയം ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സുധാകരനെ ഉടൻ തന്നെ കോൺഗ്രസ് നേതാക്കൾ കണ്ട് പിന്തുണ അറിയിക്കും. താൻ ആരുടേയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നടത്തികൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നത്.

കൂടാതെ പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാൽ സന്തോഷമെന്നും സുധാകരൻ പറഞ്ഞു. സുധാകരന്റെ ഈ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ചില കോൺഗ്രസ് നേതാക്കൾ വിമുഖത പ്രകടിപ്പിച്ചുന്നു. ജില്ലയിലെ നേതാക്കൾ കെപിസിസിയെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അമർഷം അറിയിച്ചിരുന്നു. ഈ നിലപാടുള്ളയാളെ എന്തിനു പിന്തുണയ്ക്കണമെന്നാണു ചോദ്യം. എന്നാൽ, ഈ പരാമർശം അടിസ്ഥാനമാക്കി വിഷയം വഷളാക്കേണ്ടെന്നാണ് നേതൃത്വത്തിൽ നിന്നു ലഭിച്ച സന്ദേശമെന്നാണ് അറിയുന്നത്. 2021-ൽ എം. ലിജുവാണ് കോൺഗ്രസിനായി മത്സരിച്ചിരുന്നത്. അന്ന് എച്ച് സലാമിനോട് 11125 വോട്ടിനാണ് ലിജു പരാജയപ്പെട്ടത്.

ശരിക്കും സര്‍പ്രൈസായി… വധൂവരന്മാരുടെ എന്‍ട്രിക്ക് വെടിക്കെട്ടൊരുക്കി സുഹൃത്തുക്കള്‍, വധു ബോധം കെട്ടുവീണു, പിന്നാലെ വധുവുമായി ആശുപത്രിയിലെത്തി വിവാഹ സംഘം

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026