BREAKING NEWS

തലസ്ഥാനത്ത് വലിയ അപകടം ഉണ്ടാവാൻ പോവുകയാണ്… അതിന്റെ തുടക്കമാണ് ബിജെപിയുടെ വിജയം!! തിരുവനന്തപുരത്ത് ബിജെപി- സിപിഎം അന്തർധാര വളരെ സജീവം, അല്ലെങ്കിൽ ബിജെപിക്ക് ഇത്ര സീറ്റ് കിട്ടില്ല, യുഡിഎഫിന്റേത് പ്രതീക്ഷിച്ചതിനപ്പുറമുള്ള വിജയം, അതിരുകടന്ന ആത്മവിശ്വാസം യുഡിഎഫ് ഒരിക്കലും പ്രകടിപ്പിക്കില്ല- എംഎം ഹസൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് വിലയിരുത്തിയതിനേക്കാൾ വലിയ വിജയമാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് എംഎം ഹസ്സൻ. കേരള സർക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. 2020 തെരഞ്ഞെടുപ്പുകളെടുത്തുനോക്കായാൽ എല്ലായിടത്തും എൽഡിഎഫിന്റെ വിജയമായിരുന്നു കാണാൻ സാധിച്ചത്. ഇപ്പോൾ അങ്ങനെയല്ല.

എവിടെയാണ് എൽഡിഎഫിന് പിഴച്ചതെന്ന് അവർ ആത്മപരിശോധന നടത്താൻ പറ്റിയ അവസരമാണിത്. ശബരിമല പ്രശ്നത്തിൽ ജനങ്ങൾ ശക്തമായി പ്രതികരിച്ചു. മുഖ്യമന്ത്രി നടത്തിയ വിലകുറഞ്ഞ പ്രതികരണങ്ങൾ എൽഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. യുഡിഎഫുകാരെല്ലാം സ്ത്രീ സമ്പടന്മാരാണെന്നു മുഖ്യമന്ത്രി പറഞ്ഞു, സ്ത്രീലംബടന്മാരേയും ലൈം​ഗിക അപവാദ കേസുകളെ പ്രതികളേയും സ്വന്തം ചിറകിനടിയിൽ ഒളിപ്പിച്ചിരുത്തിയ മുഖ്യമന്ത്രിയുടെ ആ പരാമർശം പൊതു സമൂഹം അം​ഗീകരിക്കുന്നില്ല എന്നതിനുള്ള തെളിവാണിത്. ഈ വിജയത്തിൽ അതിരു കടന്ന ആത്മവിശ്വാസം യുഡിഎഫ് ഒരിക്കലും പ്രകടിപ്പിക്കില്ല എന്നാണ് തന്റെ വിശ്വാസമെന്നും എംഎം ഹസൻ പറഞ്ഞു.

തിരുവനന്തപുരത്ത് എൽഡിഎഫും ബിജെപിയും തമ്മിലുള്ള അന്തർധാര നന്നായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ വാസ്തവത്തിൽ വലിയ അപകടം ഉണ്ടാവാൻ പോവുകയാണ്. അതിന്റെ തുടക്കമാണ് ബിജെപിയുടെ ഭരണം ഉണ്ടാക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തലമാറിയപ്പോൾ തലസ്ഥാനത്തിന്റെ തലവരയും മാറി… തിരുവനന്തപുരം കോർപ്പറേഷനിൽ താമര വിരിഞ്ഞു!! ചരിത്രത്തിലാദ്യമായി ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ചെടുത്ത് ബിജെപി!! പാലക്കാട് ന​ഗരസഭയിൽ ഭരണം നിലനിർത്തി, കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് ഇഞ്ചോ‍ടിഞ്ച് പോരാട്ടം

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026