BREAKING NEWS

തലമാറിയപ്പോൾ തലസ്ഥാനത്തിന്റെ തലവരയും മാറി… തിരുവനന്തപുരം കോർപ്പറേഷനിൽ താമര വിരിഞ്ഞു!! ചരിത്രത്തിലാദ്യമായി ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ചെടുത്ത് ബിജെപി!! പാലക്കാട് ന​ഗരസഭയിൽ ഭരണം നിലനിർത്തി, കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് ഇഞ്ചോ‍ടിഞ്ച് പോരാട്ടം

· · 1 min read
Share: Copied!

എറണാകുളം: തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് എൻഡിഎയുടെ തേരോട്ടം. 50 ഇടത്ത് എൻഡിഎ, 26 ഇടത്ത് എൽഡിഎഫ്, 19 ഇടത്ത് യുഡിഎഫ് എന്നിങ്ങനെയാണ് നില. അതേസമയം പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറ നഗരസഭയിലും ചരിത്രത്തിൽ ആദ്യമായി ഭരണം പിടിച്ച് എൻഡിഎ. ഒരു സീറ്റിൻറെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം. തൃപ്പൂണിത്തുറ നഗരസഭ കാലങ്ങളായി എൽഡിഎഫും യുഡിഎഫും മാറി മാറിയാണ് ഭരിച്ചുവന്നിരുന്നത്.

ഇവിടെ 21 സീറ്റുകൾ എൻഡിഎ നേടിയപ്പോൾ 20 സീറ്റുകളാണ് എൽഡിഎഫ് ഇത്തവണ നേടിയത്. എന്നാൽ യുഡിഎഫ് 16 സീറ്റുകളിലൊതുങ്ങി.  കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എൽഡിഎഫിൽ നിന്നാണ് എൻഡിഎ തൃപ്പൂണിത്തുറ ഭരണം അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുത്തത്. നിലവിൽ എൽഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. എ ക്ലാസ് നഗരസഭയായി കണക്കാക്കി ബിജെപി വലിയ പ്രചാരണമാണ് തൃപ്പൂണിത്തുറയിൽ നടത്തിയത്. പാലക്കാട് നഗരസഭയിലു ബിജെപി ഭരണം നിലനിർത്തിയിരുന്നു. എൻഡിഎ 25 സീറ്റിലും യു.ഡി.എഫ് 18 സീറ്റുകളിലും എൽഡിഎഫ് ഒമ്പത് സീറ്റുകളിലുമാണ് പാലക്കാട് മുന്നേറുന്നത്. പാലക്കാട് നഗരസഭയിൽ 25 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026