BREAKING NEWS

വിഡി സതീശൻ പരാമർശത്തിൽ നോ കമൻസ്, അൻവറുമായുള്ള ചർച്ചകൾ തുടരും, ഇനിയും സമയം ഉണ്ടല്ലോ- സണ്ണി ജോസഫ്, അൻവറിന് മുന്നിൽ വാതിൽ തുറന്നുതന്നെയാണ് കിടക്കുന്നത്, ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ- അടൂർ പ്രകാശ്

· · 1 min read
Share: Copied!

മലപ്പുറം: പിവി അൻവറിൻറെ വാർത്താസമ്മേളനത്തിൽ പിന്നാലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശും കെപിസിസി അധ്യക്ഷൻറ സണ്ണി ജോസഫും നിർണായക കൂടിക്കാഴ്ച നടത്തി. വർക്കിംഗ്‌ പ്രസിഡന്റ്റുമാരായ വിഷ്ണുനാഥ്, എ പി അനിൽ കുമാറും ചർച്ചയിൽ പങ്കെടുത്തു.

അതേസമയം അൻവറുമായി ചർച്ചകൾ തുടരുമെന്നും ഇനിയും സമയം ഉണ്ടല്ലോയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. പക്ഷെ വിഡി സതീശനെ കുറിച്ചുള്ള അൻവറിൻറെ പരാമർശത്തിൽ നോ കമൻസ് എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. അതേസമയം, അൻവറിന് മുന്നിൽ വാതിൽ തുറന്നുതന്നെയാണ് കിടക്കുന്നതെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. അൻവർ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുള്ള കാര്യങ്ങൾ യുഡിഎഫ് കൂടിയാലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ നിലമ്പൂരിൽ മത്സരിക്കാനില്ലെന്നാണ് പി വി അൻവർ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പക്ഷേ പണമില്ലാത്തതിനാലാണ് മത്സരിക്കാത്തതുമാന്ന് അൻവർ പറഞ്ഞത്. കൂടാതെ വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും അൻവർ വ്യക്തമാക്കി. അഹങ്കാരത്തിന് കയ്യും കാലും വച്ചയാളാണ് സതീശൻ. അഞ്ച് മാസം തന്നെ വാലിൽക്കെട്ടി യുഡിഎഫ് നടത്തി. ഇനി യുഡിഎഫിൽ നിന്ന് ആരും വിളിക്കേണ്ടെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാര്യം പക്ഷെ ഞങ്ങൾ വ്യത്യസ്ത ഭരണകക്ഷിൽപ്പെട്ടവരാണ്, രാജ്യതാത്പര്യം വരുമ്പോൾ ഞങ്ങൾ ഇന്ത്യക്കാർ ഒറ്റക്കെട്ട്, ഇതാണ് ഇന്ത്യയുടെ സംസ്കാരം!! എന്റെയൊപ്പം സൽമാൻ ഖുർഷിദ് ഉണ്ട്. ഞാൻ കേരളത്തിൽ നിന്ന് വന്ന ഒരു ക്രൈസ്തവനാണ്- ജോൺ ബ്രിട്ടാസ്

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026