BREAKING NEWS

കാര്യം പക്ഷെ ഞങ്ങൾ വ്യത്യസ്ത ഭരണകക്ഷിൽപ്പെട്ടവരാണ്, രാജ്യതാത്പര്യം വരുമ്പോൾ ഞങ്ങൾ ഇന്ത്യക്കാർ ഒറ്റക്കെട്ട്, ഇതാണ് ഇന്ത്യയുടെ സംസ്കാരം!! എന്റെയൊപ്പം സൽമാൻ ഖുർഷിദ് ഉണ്ട്. ഞാൻ കേരളത്തിൽ നിന്ന് വന്ന ഒരു ക്രൈസ്തവനാണ്- ജോൺ ബ്രിട്ടാസ്

· · 1 min read
Share: Copied!

ജക്കാർത്ത: വ്യത്യസ്ത കക്ഷി രാഷ്ട്രീയത്തിൽപ്പെട്ടവരാണെങ്കിലും രാജ്യതാത്പര്യം വരുമ്പോൾ ഇന്ത്യക്കാർ ഒറ്റക്കെട്ടാണ്, അതാണ് ഈ രാജ്യത്തിന്റെ സൗന്ദര്യവും ശക്തിയുമെന്ന് ജോൺ ബ്രിട്ടാസ് എംപി. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിൽ എത്തിയപ്പോഴായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.

ഇന്ത്യൻ പ്രതിനിധി സംഘത്തിലെ രാഷ്ട്രീയ വൈവിധ്യങ്ങളെയും അതിലെ ഒത്തൊരുമയെയും കുറിച്ചും ബ്രിട്ടാസ് വാചാലനായി. കാര്യം ഞങ്ങൾ മൂന്ന് കക്ഷികൾ ഭരണപക്ഷത്തിനെതിരാണ്. എങ്കിലും ഞങ്ങൾ ഒരു ദൗത്യത്തിലാണ്. ഇതാണ് ഇന്ത്യയുടെ സംസ്കാരം. ഇങ്ങനെയാണ് ഇന്ത്യ പാകിസ്താനിൽ നിന്ന് വ്യത്യസ്തമാകുന്നത് എന്നും ബ്രിട്ടാസ് പറഞ്ഞു. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. വൈവിധ്യങ്ങളുടെ നാടുമാണ്. എന്നാൽ ഒരു രാജ്യം തന്നെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുക എന്നത് ആഭ്യന്തര തീവ്രവാദത്തേക്കാളും ഭയാനകമാണ്. പാക്കിസ്ഥാൻ ഒരു മതരാജ്യമായപ്പോൾ ഇന്ത്യ സ്വന്തം വഴി കണ്ടെത്തുകയായിരുന്നു. ഇന്തോനേഷ്യ കഴിഞ്ഞാൽ ഇന്ത്യയാണ് മുസ്ലിങ്ങൾ കൂടുതലുള്ള രാജ്യമെന്നും അതാണ് ഈ രാജ്യത്തിന്റെ സൗന്ദര്യമെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

അതുപോലെ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ കേണൽ സോഫിയ ഖുറേഷിയും വിക്രം മിസ്രിയും വിങ് കമാണ്ടർ വ്യോമിക സിങ്ങും ഒരുമിച്ചാണ് വന്നത്. അതാണ് ഇന്ത്യയുടെ യഥാർത്ഥ ചിത്രം. ഭീകരവാദം ഇന്ത്യയെ മാത്രമാണ് പിടികൂടുന്നത് എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, അത് ഏത് രാജ്യത്തിലേക്കും എപ്പോൾ വേണമെകിലും എത്തിപ്പെടാമെന്നും ബ്രിട്ടാസ് പറഞ്ഞു.

അതേസമയം ഹിന്ദുക്കളും മുസ്ലിങ്ങളും വെവ്വേറെയാണ് എന്ന പാക് ഫീൽഡ് മാർഷൽ അസിം മുനീറിന്റെ പരാമർശത്തിലെ പൊള്ളത്തരത്തെയും ഇൻഡോനേഷ്യൻ അധികൃതർക്ക് മുൻപിൽ ബ്രിട്ടാസ് വ്യക്തതയോടെ തുറന്നുകാട്ടി. തന്റെയൊപ്പം സൽമാൻ ഖുർഷിദ് ഉണ്ട്. താൻ കേരളത്തിൽ നിന്ന് വന്ന ഒരു ക്രൈസ്തവനാണ്. അതാണ് ഈ രാജ്യത്തിന്റെ ഭംഗി. കേരളത്തിൽ എല്ലാ മതവിഭാഗങ്ങളും സഹോദര്യത്തോടെയും സന്തോഷത്തോടെയുമാണ് ജീവിക്കുന്നത്. അതാണ് ഇന്ത്യ ലോകത്തിന് മുൻപാകെ വയ്ക്കുന്ന സന്ദേശമെന്നും ബ്രിട്ടാസ് പറഞ്ഞു.

അതുപോലെ പാക്കിസ്ഥാൻ തീവ്രവാദത്തെ പിന്തുണച്ചിരുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി തന്നെ തുറന്നുപറഞ്ഞു. ആരാണ് തീവ്രവാദത്തെ വളർത്തിവലുതാക്കിയത് എന്നതിൽ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്. സിന്ധു നദീ ജല കരാറിന്റെ ഭാഗമായി നമ്മുടെ വെള്ളം പാക്കിസ്ഥാന് കൊടുത്തു. എന്നിട്ടും അവർ ഇന്ത്യയിലേക്ക് ഭീകരവാദികളെ അയക്കുകയായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ എല്ലാം മതിയാക്കിയത് എന്നും ഇന്ത്യയ്ക്ക് സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത് എന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026