BREAKING NEWS

ആ ഡോക്ടർമാർ കഴിവിന്റെ പരമാവധി നോക്കി അവന്റെ ജീവൻ തിരിച്ചുപിടിക്കാൻ, റോഡരിക് പോലും അവർ ഓപ്പറേഷൻ തീയറ്ററാക്കി… പക്ഷെ വിധി മറ്റൊന്ന്, വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി, കൈകാലുകൾ ചലിപ്പിച്ച് പ്രതീക്ഷ നൽകിയെങ്കിലും മരണം ഹൃദയസ്തംഭനംമൂലം

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം ഉദയംപേരൂരിൽ ഡോക്ടർമാർ റോഡരികിൽ അടിയന്തര ചികിത്സ നൽകി ജീവൻ തിരിച്ചുപിടിക്കാൻ നോക്കിയ ലിനു മരണത്തിനു കീഴടങ്ങി. വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ലിനുവിന് റോഡിൽവെച്ച് വഴിയാത്രക്കാരായ ഡോക്ടർമാർ അടിയന്തര ചികിത്സ നൽകിയിരുന്നു. തുടർ ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം മൂലം ലിനുവിനെ മരണം കവരുകയായിരുന്നു.

വാഹനാപകടത്തിനു പിന്നാലെ സ്ട്രോയും ബ്ലേഡും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ മൂന്നു ഡോക്ടർമാരാണ് ലിനുവിന് അടിയന്തര ചികിത്സ നൽകിയത്. ആശുപത്രിയിലെത്തും മുമ്പ് ശ്വസനം തടസപ്പെടുന്നത് ഒഴിവാക്കാനാണ്‌ വഴിയരികിൽ വെച്ച് തന്നെ ചികിത്സ നടത്തിയത്. ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൈകാലുകൾ ചലിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു.

എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്ററും ദിദിയ തോമസും കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ഡോ. ബി. മനൂപിനൊപ്പം ചേർന്നായിരുന്നു ലിനു ഡെന്നിസിന് വഴിയരികിൽ ചികിത്സ നൽകിയത്. ഞായറാഴ്ച രാത്രി ഉദയംപേരൂർ കവലയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്കാണ് പരുക്കേറ്റത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ ലിനുവിനാണ് മൂന്ന് ഡോക്ടർമാരും ചേർന്ന് അദ്‌ഭുതകരമായ ശസ്ത്രക്രിയ നടത്തിയത്.

ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വാസതടസം നേരിട്ട് ഗുരുതരാവസ്ഥയിലായ ലിനുവിന്റെ കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് ദ്വാരമുണ്ടാക്കി അതിലൂടെ ജ്യൂസിന്റെ സ്‌ട്രോ തിരുകിയാണ് ഡോക്ടർമാർ ലിനുവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചത്.

ദിലീപ് കോടതിയിലേക്ക് പോകുന്നതും വെറുതെ വിട്ട ശേഷം വീട്ടിൽ തിരിച്ചെത്തി കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവെക്കുന്നതും ഡ്രോണുപയോ​ഗിച്ച് ചിത്രീകരിച്ചു, വീട്ടുകാരുടെ അനുമതി വാങ്ങിയില്ല, കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചു, വാർത്താ ചാനൽ മേധാവിമാർക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026