BREAKING NEWS

ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന, മഹാരാഷ്ട്ര സ്വദേശിയായ യുവാവ് പിടിയിൽ; ഒറ്റപ്പാലത്ത് ഒരു കടയിൽ ജോലിക്കാരനായി ഒളിവിൽ കഴിയുകയായിരുന്നു; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്

· · 1 min read
Share: Copied!

തൃശ്ശൂർ/മനിശ്ശീരി: പാലക്കാട് മനിശ്ശീരിയിൽ യു.എ.പി.എ കേസിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവ് അറസ്റ്റിൽ. തൃക്കങ്ങോട്ടെ വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഗുരുമൂർത്തി (27)യെയാണ് വ്യാഴാഴ്ച രാത്രി പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

കൊച്ചിയിലെ സിനഗോഗ് കത്തിച്ച കേസിലെ പ്രതി എബിനുമായി ബന്ധപ്പെട്ടിരുന്ന സംഘടനകൾ ഉൾപ്പെടെയുള്ളവയുമായി ഗുരുമൂർത്തിക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും താമസിച്ചിരുന്ന ഇയാൾ മാസങ്ങൾക്കു മുൻപാണ് മനിശ്ശീരിയിലെത്തിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് തൃശ്ശൂർ റേഞ്ച് ഐ.ജി. ഓഫീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃക്കങ്ങോട്ടെ സ്വകാര്യ കെട്ടിടത്തിൽനിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് അസിസ്റ്റന്റ് കമ്മിഷണർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഗുരുമൂർത്തി താമസിച്ചിരുന്ന മുറിയിൽ പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ ഇവിടെനിന്ന് കണ്ടെത്തിയതായാണ് വിവരം.

തമിഴ് സംസാരിക്കുന്ന ഗുരുമൂർത്തി തമിഴ്‌നാട്ടിലാണ് ജനിച്ചതെങ്കിലും ചെറുപ്പത്തിൽത്തന്നെ മുംബൈയിലെത്തിയിരുന്നു. അതിനാലാണ് ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളിൽ മഹാരാഷ്ട്രയിലെ വിലാസം രേഖപ്പെടുത്തിയിട്ടുള്ളത്. ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപത്തുനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026
BREAKING NEWS
യുവാവിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം, വിവാദത്തിലായി ബിജെപി എംഎല്‍എ, എഐ നിര്‍മ്മിതമെന്ന് ഭാര്യ
14 Nov 2026