ദുബായ്: ഹോർമുസിൽ രണ്ട് യുഎഇ എണ്ണടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ആറുപേർ ഇന്ത്യക്കാരാണ്. ഇവരിൽ നാലുപേരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്.
ഒമാൻ തീരംവഴി ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിച്ച യുഎഇയുടെ മംബാസ, അൽ ബാഹിയ എന്നീ എണ്ണകപ്പലുകളെയാണ് ഇറാൻ ആക്രമിച്ചത്. ക്രൂയിസ് മിസൈൽ പതിച്ച് കപ്പലുകൾക്ക് തീപിടിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു.


















































