BREAKING NEWS

ലക്ഷ്യം വച്ചത് അഞ്ചാം നിലയിലെ താമസക്കാരനെ, പക്ഷെ കാര്യങ്ങൾ കൈവിട്ടുപോയി… മൂന്നുപേരുടെ മരണത്തിനിട‌യാക്കിയ തീപ്പിടിത്തത്തിനു പിന്നിൽ 17 കാരിയടക്കം നാലുപേർ!! പെൺകുട്ടിക്ക് തീയിടാനുള്ള പെട്രോളും തീപ്പെട്ടിയുമെത്തിച്ചത് യുവതി, പരുക്കേറ്റ 8 പേരുടെ നില അതീവ ​ഗുരുതരം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിലെ തുഗ്ലക്കാബാദിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ 17-കാരി ഉൾപ്പെടെ 4 പേർ പിടിയിൽ. സാമ്പത്തിക തർക്കവും അതുമൂലമുണ്ടായ വ്യക്തി വൈരാഗ്യവുമാണ് ​ഹീനമായ കൃത്യം ചെയ്യാൻ പ്രതികളെ പ്രേരിപ്പിച്ചതെന്ന് ഡൽഹി പോലീസ് പറഞ്ഞു.

കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ താമസിക്കുന്ന ആളുമായി പ്രതികൾക്ക് സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായി ഇയാളുടെ ഉടമസ്ഥതയിലുള്ള കാറിന് യുവതിയും 17 വയസുകാരിയും ചേർന്ന് തീയിടുകയായിരുന്നു.അതുപോലെ യുവതിയാണ് പെൺകുട്ടിക്ക് തീയിടാനാവശ്യമായ പെട്രോളും തീപ്പെട്ടിയും നൽകിയത്. വാഹനത്തിന് തീയിട്ട ശേഷം ഇവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പ്രതികൾ ലക്ഷ്യം വെച്ചത് അഞ്ചാം നിലയിലെ താമസക്കാരനെയായിരുന്നെങ്കിലും പാർക്കിങ് ഏരിയയിലുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. തീപിടുത്തത്തിൽ രണ്ടും നാലും നിലകളിൽ താമസിച്ചിരുന്ന മൂന്ന് പേർ മരിച്ചു. അതുപോലെ പരുക്കേറ്റ എട്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മൂന്ന് സ്കൂട്ടറുകൾ, രണ്ട് മോട്ടോർ സൈക്കിളുകൾ, ഒരു സൈക്കിൾ എന്നിവയും തീപിടിത്തത്തിൽ കത്തിനശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും 17 വയസുകാരിയെയും ഇവരെ സഹായിച്ച യുവതിയുടെ സഹോദരനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. തങ്ങൾ ഉദ്ദേശിച്ചതിലും വലിയ രീതിയിൽ തീ പടർന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രതികളുടെ മൊഴി. പിടിയിലായ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

മോഹൻ ഭാഗവതിന്റെ പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് പോയത് മൂന്ന് സർവ്വകലാശാല വിസിമാർ!! പ്രശ്നം അതീവ ഗൗരവതരം, പിന്നിൽ കാവിവൽക്കരണത്തിനുള്ള നീക്കം, ഈ നടപടിക്ക് കോൺഗ്രസും യുഡിഎഫ് ഗവൺമെന്റും പൂർണ്ണമായി കൂട്ടുനിൽക്കുന്നു- എംവി ​ഗോവിന്ദൻ

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026