BREAKING NEWS

മോഹൻ ഭാഗവതിന്റെ പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് പോയത് മൂന്ന് സർവ്വകലാശാല വിസിമാർ!! പ്രശ്നം അതീവ ഗൗരവതരം, പിന്നിൽ കാവിവൽക്കരണത്തിനുള്ള നീക്കം, ഈ നടപടിക്ക് കോൺഗ്രസും യുഡിഎഫ് ഗവൺമെന്റും പൂർണ്ണമായി കൂട്ടുനിൽക്കുന്നു- എംവി ​ഗോവിന്ദൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാൻ കേരളത്തിലെ മൂന്ന് സർവ്വകലാശാല വൈസ് ചാൻസലർമാർ പോയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുന്നു. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട സംഘാടകരായിട്ടാണ് വി.സിമാർ പങ്കെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.

ആരോഗ്യ സർവ്വകലാശാല വി.സി ഡോക്ടർ മോഹൻ കുന്നുമ്മൽ, എം.ജി സർവ്വകലാശാല വി.സി ഡോക്ടർ ഡി. മാവൂത്ത്, മലയാളം സർവ്വകലാശാല വി.സിയുടെ ചുമതലയുള്ള ഡോക്ടർ സി.ആർ. പ്രസാദ് എന്നിവരാണ് ആർഎസ്എസ് വേദിയിലെത്തിയത്. ഇതിൽ ഡോക്ടർ മാവൂത്ത് ബിജെപി അധ്യാപക സംഘടനാ നേതാവാണ്. മെയ് 31-ന് സർവീസിൽ നിന്നും വിരമിച്ചെങ്കിലും ഡോക്ടർ സി.ആർ. പ്രസാദിനെ മലയാളം സർവ്വകലാശാലയിൽ വി.സിയായി തുടരാൻ അനുവദിച്ചിരുന്നു.

അതുപോലെ നേരത്തെ ഇടതുപക്ഷ അധ്യാപക സംഘടനകളിൽ അംഗമായിരുന്ന പ്രസാദ് ഇപ്പോൾ ബിജെപി അനുഭാവിയാണെന്നാണ് വിവരം. വി.സിമാർ സംഘപരിവാർ വേദിയിൽ എത്തിയത് അതീവ ഗൗരവതരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.

വിസിമാർ പങ്കെടുത്ത ന‌ടപടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനമാണെന്നും മതനിരപേക്ഷതയെ തകർക്കുന്ന നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ നടപടിക്ക് കോൺഗ്രസും യുഡിഎഫ് ഗവൺമെന്റും പൂർണ്ണമായി കൂട്ടുനിൽക്കുകയാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയണമെന്നും, മതനിരപേക്ഷ ഉള്ളടക്കത്തോടെ ഇത്തരം നീക്കങ്ങളെ ജനാധിപത്യപരമായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി മേയറടക്കം വെള്ളപൂശാൻ ശ്രമിച്ച കൗൺസിലർ സുഗതൻ ചെറിയ മീനല്ല…മൂന്ന് നരഹത്യാ ശ്രമക്കേസുകൾ, കൊലപാതക ശ്രമം, കലാപശ്രമവും അക്രമവും, വഴിതടയൽ, അസഭ്യം പറയൽ… 2014 മുതൽ വട്ടിയൂർക്കാവിൽ മാത്രം 19ഓളം കേസുകൾ, ചിലകേസുകൾ ഇപ്പോഴും കോടതിയിൽ – കൂടുതൽ വിവരങ്ങൾ പുറത്ത്

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026