BREAKING NEWS

യുക്രെയ്നെതിരായ യുദ്ധ തന്ത്രങ്ങൾ വിശദീകരിക്കാൻ മോദി റഷ്യയോട് ആവശ്യപ്പെട്ടു!! ആരോപണവുമായി നാറ്റോ സെക്രട്ടറി,  മാന്യത പാലിക്കണം, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ചുമ്മ പടച്ചുവിടരുത്- ഇന്ത്യ

· · 1 min read
Share: Copied!

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയിട്ടുള്ള തീരുവ റഷ്യയെയും പരോക്ഷമായി ബാധിക്കുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. അതുപോലെ യുക്രെയ്ൻ യുദ്ധത്തിൽ അടുത്തനീക്കമെന്താണെന്നു വ്യക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ഫോണിലൂടെ ആവശ്യപ്പെട്ടെന്നും റുട്ടെ സിഎൻഎന്നിനോടു പറഞ്ഞു.

നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുടെ വാക്കുകൾ ഇങ്ങനെ-

‘‘യുഎസ് താരിഫ് റഷ്യയെ ബാധിച്ചിട്ടുണ്ട്. കാരണം നരേന്ദ്ര മോദി പുട്ടിനെ ഫോണിൽ വിളിക്കുകയും യുക്രെയ്ൻ യുദ്ധത്തിലെ തന്ത്രങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നു, പക്ഷേ നിങ്ങളുടെ നീക്കങ്ങൾ എന്താണെന്ന് വിശദീകരിക്കണം. കാരണം യുഎസ് ഇപ്പോൾ ഞങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയിരിക്കുകയാണെന്നാണ് മോദി ഫോണിലൂടെ പുട്ടിനോടു പറഞ്ഞു’’–എന്നായിരുന്നു യുഎൻ പൊതുസഭ സമ്മേളനത്തിനിടെ റുട്ടെയുടെ ആരോപണം.

എന്നാൽ, റുട്ടെയുടെ പരാമർശം പൂർണമായും അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഒരു ഘട്ടത്തിലും പ്രധാനമന്ത്രിയും പുട്ടിനും തമ്മിൽ ഇത്തരം ഒരു സംഭാഷണവും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ നാറ്റോയെപ്പോലെ സുപ്രധാന സംഘടനയുടെ തലപ്പത്തുള്ളയാളുകൾ പൊതു പ്രസ്താവനകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധയും ഉത്തരവാദിത്വവും പുലർത്തണം, ചുമ്മ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ചുമ്മ പടച്ചുവിടരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

അതേസമയം കഴിഞ്ഞ മാസമാണ് ഇന്ത്യയ്ക്ക് 25 % പകരച്ചുങ്കവും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് 25 % അധികം തീരുവയും യുഎസ് ഏർപെടുത്തിയത്. റഷ്യയിൽ നിന്നു ഇന്ത്യ എണ്ണ വാങ്ങുന്നതിലൂടെ ആ പണം റഷ്യ യുക്രെയ്ൻ യുദ്ധത്തിനായി ഉപയോഗിക്കുന്നെന്നായിരുന്നു എന്നാണ് ട്രംപിന്റെ ആരോപണം.

പിതാവറിയാതെ സ്തന വലിപ്പം കൂട്ടാൻ അമ്മയേയും അമ്മയുടെ കാമുകനേയും കൂട്ടിപ്പോയി ശസ്ത്രക്രിയ, 14 കാരിക്ക് ദാരുണാന്ത്യം!! ശസ്ത്രക്രിയ നടത്തിയതു പെൺകുട്ടിയുടെ കാമുകനെന്ന് കാട്ടി പിതാവിന്റെ പരാതി

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026