BREAKING NEWS

‘അതിബുദ്ധി കാട്ടേണ്ട; മറ്റെല്ലാവരെയും പോലെ പെരുമാറിക്കോ; അല്ലെങ്കിൽ ബാക്കിവയ്ക്കില്ല‘- ഒമാന് ട്രംപിന്റെ മുന്നറിയിപ്പ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഹൊർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒമാനെ ഉന്നം വച്ചാണ് ട്രംപിന്റെ ഈ ശക്തമായ മുന്നറിയിപ്പ് ഇറാനുമായി നടക്കുന്ന ചർച്ചകളെ കുറിച്ച് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹൊർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങളുമായി തുറന്നുകിടക്കണം. ഏതെങ്കിലും ഒരു രാജ്യം നിയന്ത്രിക്കേണ്ട ഒന്നല്ല ഹോർമസ് കടലിടുക്ക്. ഞങ്ങൾ അതിൽ നിരീക്ഷണം നടത്തും. പക്ഷേ ആരും അത് നിയന്ത്രിക്കാൻ പോകുന്നില്ല ട്രംപ് കൂട്ടിച്ചേർത്തു. ഹൊർമുസിൻ്റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും ട്രംപ് പറഞ്ഞു. അല്ലെങ്കിൽ ഒമാനെ തകർക്കുമെന്നും യു.എസ് പ്രസിഡൻ്റ് മുന്നറിയിപ്പ് നൽകി.

അതേസമയം ഇറാനെതിരേയുള്ള നിലപാട് അമേരിക്ക കടുപ്പിക്കുകയാണ്. സമ്പൂഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായും ഉപേക്ഷിച്ചാൽ പോലും ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകില്ലെന്ന് ട്രംപ് വ്യക്തമാക്കി. പിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ആണവകരാറിൻ്റെ ഭാഗമായി ഇറാൻ യുറേനിയം കൈമാറിയാൽ അവർക്കെതിരെയുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങൾ നീക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെങ്കിൽ ഉപരോധങ്ങളിൽ യാതൊരു ഇളവും സംഭവിക്കുമോ പോകുന്നില്ലെന്നുമാണ് ട്രംപ് മറുപടി പറഞ്ഞത്.

ഹൊർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനസ്ഥാപിക്കുന്നതിനും ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സമാധാന ഉടമ്പടിയുടെ കരട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അമേരിക്കയുമായുള്ള കരട് ധാരണയുടെ അടിസ്ഥാനത്തിൽ ഹൊർമുസ് കടലിടുക്ക് ഒരു മാസത്തിനുള്ളിൽ വീണ്ടും തുറക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട്. ഹൊർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പഴയപടിയാക്കാനും മേഖലയിൽനിന്ന് അമേരിക്കൻ സൈന്യത്തെ ഭാഗികമായി ലാഭിക്കാനുമാണ് ഈ കരട് രേഖ നൽകുന്നത്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026