BREAKING NEWS

തനിനിറം പുറത്തെടുത്ത് ട്രംപ്…!! പാക്കിസ്ഥാനെ വാനോളം പുകഴ്ത്തി..!! വ്യാപാരക്കരാറിൽ ഏർപ്പെടും…, ഇറാനിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർ നോക്കിക്കാണുകയാണ് പാക് സൈനിക മേധാവിയെ കണ്ട ട്രംപിൻ്റെ മാറ്റം…

· · 1 min read
Share: Copied!

വാഷിങ്ടൻ: പാക്കിസ്ഥാനുമായി വ്യാപാര കരാറിൽ ഏർപ്പെടാനുള്ള തീരുമാനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യീദ് അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി യുദ്ധത്തിൽ ഏർപ്പെടാത്തതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞ ട്രംപ് സംഘർഷം ഒഴിവാക്കുന്നതിനു ഇരു രാജ്യങ്ങളും നന്നായി പ്രവർത്തിച്ചുവെന്നും പറഞ്ഞു.

യുദ്ധത്തിൽ ഏർപ്പെടാതിരുന്നതിൽ നന്ദി പറയാൻ വേണ്ടിയാണ് താൻ അദ്ദേഹത്തെ ഇവിടേക്ക് ക്ഷണിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞു. ‘‘പാക്കിസ്ഥാനുമായി യുഎസ് വ്യാപാര കരാറിൽ ഏർപ്പെടും. അതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. രണ്ട് വളരെ മിടുക്കരായ ആളുകൾ യുദ്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. അവർ രണ്ട് വലിയ ആണവ ശക്തികളാണ്. ഇന്ന് അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ഞാനൊരു ബഹുമതിയായി കാണുന്നു’’ – ട്രംപ് പറഞ്ഞു.

ബുധനാഴ്ച വൈറ്റ് ഹൗസിൽ അസിം മുനീറിനൊപ്പമാണ് ട്രംപ് ഉച്ചഭക്ഷണം കഴിച്ചത്. മുതിർന്ന സിവിലിയൻ ഉദ്യോഗസ്ഥരില്ലാതെ ഒരു യുഎസ് പ്രസിഡന്റും പാക്കിസ്ഥാൻ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ അസിം മുനീറുമായി ഇറാനെക്കുറിച്ച് ചർച്ച നടത്തിയതായി ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു.

“അവർക്ക് ഇറാനെ നന്നായി അറിയാം, മറ്റുള്ളവരെക്കാൾ നന്നായി. അവർ ഒന്നിനെക്കുറിച്ചും സന്തുഷ്ടരല്ല. എന്താണ് സംഭവിക്കുന്നതെന്ന് അവർ നോക്കിക്കാണുകയാണ്. അദ്ദേഹം എന്റെ അഭിപ്രായത്തോട് യോജിച്ചു’’ – ട്രംപ് പറഞ്ഞു.

അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അസിം മുനീർ വാഷിങ്ടനിലെത്തിയത്. യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. പാക്കിസ്ഥാനിൽ സുസ്ഥിരമായ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാക്കിസ്ഥാൻ പൗരന്മാർ അസിം മുനീർ താമസിക്കുന്ന ഹോട്ടലിനു പുറത്തും വാഷിങ്ടനിലെ പാക്കിസ്ഥാൻ എംബസിക്ക് സമീപവും പ്രതിഷേധിച്ചിരുന്നു. ഇമ്രാൻ ഖാനെ അനുകൂലിക്കുന്നവരാണ് പ്രകടനം നടത്തിയത്.

Also Read തനിനിറം പുറത്തെടുത്ത് ട്രംപ്…!! പാക്കിസ്ഥാനെ വാനോളം പുകഴ്ത്തി..!! വ്യാപാരക്കരാറിൽ ഏർപ്പെടും…, ഇറാനിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർ നോക്കിക്കാണുകയാണ് പാക് സൈനിക മേധാവിയെ കണ്ട ട്രംപിൻ്റെ മാറ്റം…

 

Donald Trump praises Pakistan, Trump Pakistan trade deal, Trump meets Pakistani army chief, Pakistan US relations, Trump foreign policy, US Pakistan military ties, Iran crisis reaction, Trump on Iran, Pakistan diplomacy, regional power shift, Middle East tensions, Trump Imran Khan relations, US South Asia policy, Pak army influence, Trump statement on Iran, geopolitical strategy, US foreign strategy, international trade talks, Pakistan defense, global news update. Sayyid Asim Munir Donald Trump meeting, Trump Pakistan army chief, US Pakistan military talks, Trump praises Pakistan, Pak army diplomacy, Trump Iran comments, Middle East tensions, Pakistan foreign policy, South Asia geopolitics, Iran Pakistan US triangle, Trump foreign affairs, Asim Munir diplomacy, global military relations, US South Asia strategy, Trump international relations, Pakistan defense diplomacy, Asim Munir news, Trump meeting update

#DonaldTrump #TrumpPakistan #PakistanUSRelations #TrumpSpeech #TradeDeal #IranCrisis #MiddleEastTensions #TrumpOnIran #PakArmy #Geopolitics #BreakingNews #GlobalDiplomacy #USForeignPolicy #TrumpNews #PakistanNews #SouthAsiaUpdate #MilitaryTalks #TrumpUpdate #WorldNews #PakistanPolitics

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026