BREAKING NEWS

“നമ്മുടെ സൂപ്പർസ്റ്റാറായ കരോലിനയെ ഇന്നിവിടെ കൊണ്ടുവന്നിട്ടുണ്ട്, ആ സുന്ദരമായ മുഖം, സംസാരിക്കുമ്പോൾ ചുണ്ടുകൾ മെഷീൻ ഗൺ പോലെ”.. പ്രസ് സെക്രട്ടറിക്കെതിരെ വീണ്ടും ട്രംപിന്റെ ലൈംഗികച്ചുവയുള്ള പരാമർശം, വ്യാപക വിമർശനം

· · 1 min read
Share: Copied!

വാഷിങ്ടൺ: പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിനെതിരെ വീണ്ടം ലൈംഗികച്ചുവയുള്ള പരാമർശങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ലീവിറ്റിന്റെ മുഖവും ചുണ്ടുകളും തന്നെയാണ് ഇത്തവണയും ട്രംപ് പരാമർശിച്ചത്.

പെൻസിൽവാനിയയിൽ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ ലൈംഗികച്ചുവയുള്ള പരാമർശം. ‘ നമ്മുടെ സൂപ്പർസ്റ്റാറായ കരോലിനെ ഇന്നിവിടെ കൊണ്ടുവന്നിട്ടുണ്ട്. അവർ വളരെ മികച്ച ആളല്ലേ? സുന്ദരമായ മുഖവും മെഷീൻ ഗൺ പോലുള്ള ചുണ്ടുമായി ടെലിവിഷനിൽ സംസാരിക്കുമ്പോൾ കരോലിൻ വളരെ ഡോമിനേറ്റിങ് ആണ്’ എന്നായിരുന്നു ട്രംപിന്റെ പരാമർശം. കരോലിന് ഭയമില്ലാത്തതിന് കാരണം തങ്ങളുടെ നയമാണെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം ഇതാദ്യമായല്ല ട്രംപ് കരോലിൻ ലീവിറ്റിനെതിരെ ഇത്തരത്തിലുള്ള പരാമർശം നടത്തുന്നത്. നേരത്തെയും കരോലിന്റെ ചുണ്ടുകൾ മെഷീൻ ഗൺ പോലെയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ന്യൂസ്മാക്സുമായുള്ള അഭിമുഖത്തിലായിരുന്നു അന്ന് ട്രംപ് ഇത്തരത്തിൽ പറഞ്ഞത്. മറ്റാർക്കും കരോലിനേക്കാളും മികച്ച പ്രസ് സെക്രട്ടറി ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ട്രംപിന്റെ പരാമർശത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഒരു പ്രസിഡന്റിന് ചേർന്ന വാക്കുകളല്ല ട്രംപ് പറഞ്ഞത് എന്നും തീരെ മോശമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026