BREAKING NEWS

ഉത്തരവാദികൾ അഫ്​ഗാനല്ല, ചൈന!! ആ താവളം ഞങ്ങൾക്കു വേണം… 2021ൽ വിട്ടുകൊടുത്ത ബാഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കാനൊരുങ്ങി അമേരിക്ക

· · 1 min read
Share: Copied!

ലണ്ടൻ: ഒരിക്കൽ അഫ്ഗാനിസ്ഥാനു വിട്ടുകൊടുത്ത ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചു പിടിക്കാൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2021ൽ ഈ താവളം താലിബാന് വിട്ടുകൊടുത്തതിനുശേഷമാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവാങ്ങിയത്. എന്നാൽ ഇപ്പോൾ അമേരിക്കയ്ക്ക് വേണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറുമൊത്തുള്ള വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

‘ഞങ്ങൾ ആ താവളം തിരികെ പിടിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾക്ക് ആ താവളം തിരികെ വേണം’ ചൈന ബാഗ്രാം എയർബേസ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനാലാണ് അവിടേക്ക് യുഎസ് സൈന്യത്തെ മടക്കി കൊണ്ടുവരാൻ ശ്രമിക്കുന്നത്- ട്രംപ് പറഞ്ഞു. അതേസമയം ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാൻ ബാഗ്രാമിൽ ഒരു ചെറിയ സൈനിക കേന്ദ്രം നിലനിർത്തുമെന്ന് ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. ഇതോടെ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയേക്കുമെന്ന സൂചനകളാണ് ട്രംപിന്റെ വാക്കുകളിലുള്ളത്.

ഇതിനിടെ അഫ്ഗാനിസ്ഥാൻ കാരണമല്ല, ചൈന കാരണമാണ് ഈ താവളം യുഎസിനു നിലനിർത്തേണ്ടി വരുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. ചൈനയുടെ ആണവ കേന്ദ്രങ്ങൾക്ക് സമീപമാണ് ഈ വ്യോമത്താവളം സ്ഥിതി ചെയ്യുന്നതെന്നും അതാണ് താവളത്തിന്റെ പ്രാധാന്യമെന്നും ട്രംപ് പറഞ്ഞു. ബാഗ്രാം വ്യോമത്താവളം വളരെക്കാലം യുഎസിന്റെ പ്രധാന സൈനിക താവളമായിരുന്നു. കാബൂളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്കാണ് ഈ താവളം സ്ഥിതി ചെയ്യുന്നത്. ചൈന, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുടെ അതിർത്തികളോട് ചേർന്നാണിത്.

അതേസമയം 2021ൽ നടത്തിയ പിൻവാങ്ങലിനിടെ താവളം യുഎസ് ഉപേക്ഷിച്ചത് തന്ത്രപരമായ പിശകായാണ് പല വിശകലന വിദഗ്ധരും കാണുന്നത്. യുഎസ് പിൻവാങ്ങലോടെ താവളം താലിബാന്റെ നിയന്ത്രണത്തിലായി. കൂടാതെ ഈ മേഖലയിൽ ചൈനയുടെ സാന്നിധ്യവും താൽപര്യവും വർധിച്ചു. താവളം തിരിച്ചു പിടിച്ചാൽ എതിർചേരിയിലുള്ള രാജ്യങ്ങളെ നിരീക്ഷിക്കാനും സൈനിക നടപടികൾ വേഗത്തിലാക്കാനും യുഎസിന് കഴിയും. അതിനാലാണ് തിരിച്ചുവേണമെന്ന ആവശ്യവുമായി ട്രംപ് രം​ഗത്തെത്തുന്നത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026