BREAKING NEWS

“നിങ്ങള്‍ കണ്ടതില്‍വെച്ച് ഏറ്റവും ബുദ്ധിമാനായ ആളാണ് ഞാന്‍”, ‘വിഡ്ഢി’യെന്നു വിളിക്കരുത്, മിടുക്കനായ സ്വേച്ഛാധിപതിയെന്നു വിളിക്കൂ, ബുദ്ധിശേഷി തെളിയിക്കുന്ന ടെസ്റ്റ് താന്‍ മൂന്ന് തവണ പാസായെന്ന് ട്രംപ്, മാനസികരോഗിയാണെന്ന് ആര്‍ക്കും മനസിലാകുമെന്ന് പരിഹാസം

· · 1 min read
Share: Copied!

ന്യൂയോര്‍ക്ക് :  തന്നെ ‘വിഡ്ഢി’യെന്നു വിളിക്കുന്നതാണ് ഏറ്റവും വെറുപ്പുള്ള ആരോപണമെന്ന് ട്രംപ്. പകരം മിടുക്കനായ സ്വേച്ഛാധിപതിയെന്നു വിളിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അമേരിക്കയിലെ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികളും ചര്‍ച്ചചെയ്യാനായി സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

‘നിങ്ങള്‍ കണ്ടതില്‍വെച്ച് ഏറ്റവും ബുദ്ധിമാനായ ആളാണ് ഞാന്‍. ഏറ്റവും ബുദ്ധിയുള്ള ആള്‍ നിങ്ങളുടെ പ്രസിഡന്റ് ആയിരിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?’ എന്നും ട്രംപ് ജനക്കൂട്ടത്തോട് ചോദിച്ചു. തന്റെ മാനസികനിലയെ ചോദ്യം ചെയ്തുകൊണ്ടുള്ള വിമര്‍ശനങ്ങളോടും ട്രംപ് പ്രതികരിച്ചു. “അവര്‍ എന്നെ ‘വിഡ്ഢി’എന്നു വിളിച്ചു. അതാണ് എനിക്ക് ഏറ്റവും മോശമായി തോന്നിയത്.

അതിനു പിറകേ തന്റെ ഡോക്ടറോട് ബുദ്ധിശേഷി തെളിയിക്കാന്‍ പരീക്ഷയുണ്ടോ എന്ന് ചോദിച്ചു. ഡോക്ടര്‍ എനിക്ക് ‘കോഗ്‌നിറ്റീവ് ടെസ്റ്റ്’ നിര്‍ദേശിക്കുകയും, ഞാന്‍ ആ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു”: റാലിക്കിടെ ട്രംപ് പറഞ്ഞു. ഇതിനു മുന്‍പ് ഏതെങ്കിലും അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഈ പരീക്ഷ വിജയിച്ചിട്ടുണ്ടോ എന്ന് ഡോക്ടറോട് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്നും ട്രംപ് പറഞ്ഞു.

കോഗ്‌നിറ്റീവ് പരീക്ഷകളില്‍ താന്‍ ‘മൂന്നു തവണ മികച്ച വിജയം നേടിയെന്ന്’ അവകാശപ്പെട്ട ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ക്കെല്ലാം ഇത്തരം പരിശോധനകള്‍ നിര്‍ബന്ധമാക്കണമെന്നും അഭിപ്രായപ്പെട്ടു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസറായ ഡോ. ജോണ്‍ ഗാര്‍ട്ട്‌നര്‍, ട്രംപിന്റെ വൈജ്ഞാനിക കഴിവുകള്‍ ‘തകര്‍ന്നുപോകുന്നതിന്റെ’ സൂചനകളാണ് പ്രസ്ഥാവനകള്‍ തെളിയിക്കുന്നതെന്ന് പരിഹസിച്ചു.

‘കണ്ണും, ചെവിയും, തലച്ചോറും ഉള്ള ആര്‍ക്കും, ഈ വ്യക്തി സുതാര്യമായി മാനസികരോഗിയാണെന്നും വൈജ്ഞാനികമായി വഷളാകുന്നുണ്ടെന്നും തിരിച്ചറിയാന്‍ സാധിക്കുമെന്നും ‘ ഗാര്‍ട്ട്‌നര്‍ പറഞ്ഞു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026