LATEST UPDATES

നിങ്ങളുടെ ഇന്ന്- 31-01-2025

· · 1 min read
Share: Copied!

ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305,
8075211288

അശ്വതി: പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കും, മാതുലന്മാരില്‍നിന്ന് സഹായം ലഭിക്കും, കാര്‍ഷിക കാര്യങ്ങളില്‍ അഭിവൃദ്ധി.

ഭരണി: വിവാഹക്കാര്യങ്ങളില്‍ തീരുമാനം, സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവം, ഏതുവിഷയത്തിലും ചിന്തിച്ച് പ്രതികരിക്കും.

കാര്‍ത്തിക: തൊഴില്‍പരമായി അനുകൂലം, സന്താനങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ അല്പം ആശങ്ക, ജീവിതപങ്കാളിയുടെ പിന്തുണ.

രോഹിണി: പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്ന കാര്യങ്ങള്‍ സംഭവിക്കും, സാമ്പത്തിക നേട്ടം.

മകയിര്യം: സഹോദരതുല്യരില്‍നിന്ന് പിന്തുണ ലഭിക്കും, ആരോഗ്യം മെച്ചപ്പെടും, പുതിയ സംരംഭങ്ങള്‍ക്കുതുടക്കം കുറിക്കും.

തിരുവാതിര: ഗൃഹാന്തരീക്ഷം സുഖപ്രദമാകും, വിശേഷപ്പെട്ടദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, സാമ്പത്തിക ചെലവ് വര്‍ധിക്കും.

പുണര്‍തം: ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും, ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടും, കാര്‍ഷിക മേഖലയില്‍ ആദായം വര്‍ധിക്കും.

പൂയം: അലച്ചിലുകളുണ്ടാകും, വിശേഷപ്പെട്ട ദേവാലയങ്ങളിലേക്ക് കുടുംബസമേതം ദര്‍ശനം നടത്തും, സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കില്ല.

ആയില്യം: അടിക്കടി യാത്രകള്‍ നടത്തേണ്ടതായി വരും, പണം സംബന്ധമായ ആശങ്കകള്‍ അകലും, സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.

മകം: ഇഷ്ടഭക്ഷണ സമൃദ്ധി, ഇഷ്ടജനങ്ങളുമായി സഹവാസം, ക്ഷേത്രോത്സവങ്ങളില്‍ നേതൃപരമായ സ്ഥാനം വഹിക്കും.

പൂരം: സന്താനങ്ങള്‍ക്ക് അഭിവൃദ്ധി, പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്ക, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ഉത്രം: വായ്പാ സംബന്ധമായ തിരിച്ചടവില്‍ ലഘുവ്യവസ്ഥകളുണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചമാകും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

അത്തം: സാഹിത്യ സദസുകൡ ശോഭിക്കും, ഗൃഹനിര്‍മാണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും, സാഹസിക പ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കണം.

ചിത്തിര: വിവിധങ്ങളായ പ്രവൃത്തികളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, കാര്‍ഷിക രംഗത്ത് ശ്രദ്ധചെലുത്തും, മേലാധികാരികളുടെ പ്രശംസയ്ക്ക് പാത്രമാകും.

ചോതി: ധനപരമായി ചെലവുകള്‍ വര്‍ധിക്കും, കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കും, സുഹൃത്തുക്കളോട് നന്ദിയുള്ളവനായിരിക്കും.

വിശാഖം: സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാകും, വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടതായി വരും, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും.

അനിഴം: ഉന്നത വ്യക്തികളുമായി ആത്മബന്ധം സ്ഥാപിക്കാനാകും, വാഹനത്തിന് ചെലവ് അധികരിക്കും, സന്താനങ്ങളുടെ ആരോഗ്യക്കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തും.

തൃക്കേട്ട: വസ്തുതര്‍ക്കങ്ങളില്‍ അനുരഞ്ജന നിലപാടുകള്‍ സ്വീകരിക്കും, വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, അകാരണമായ ഭയം ഉണ്ടാകും.

മൂലം: സഹോദരസ്ഥാനീയരില്‍നിന്ന് പിന്തുണ, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം, ദാമ്പത്യബന്ധത്തില്‍ വിള്ളല്‍ എന്നിവയുണ്ടാകാം.

പൂരാടം: ദൂരയാത്രകള്‍ വിജയിക്കും, അന്യദേശങ്ങളില്‍ അംഗീകാരം, കാലികപ്രസക്തിയുള്ള കാര്യങ്ങളില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കും.

ഉത്രാടം: വ്യവസ്ഥാപിതമായ നിലപാടുകള്‍ക്കെതിരേ കര്‍ക്കശമായി പ്രതികരിക്കും, സഹോദരങ്ങളുമായി ഊഷ്മളബന്ധം നിലനിര്‍ത്തും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.

തിരുവോണം: സഹായങ്ങള്‍ വര്‍ധിക്കും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, വാഹനസംബന്ധമായി നേട്ടങ്ങളുണ്ടാകും.

അവിട്ടം: വിവിധങ്ങളായ തൊഴിലുകളില്‍നിന്ന് നേട്ടങ്ങള്‍, വാക്കുകള്‍ ജാഗ്രതയോടെ ഉപയോഗിക്കണം, പണച്ചെലവ് അധികരിക്കും.

ചതയം: സന്തോഷാനുഭവങ്ങള്‍ വര്‍ധിക്കും, ബന്ധുജന സമാഗമം, പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, ഭാഗ്യാനുഭവങ്ങളുണ്ടാകും.

പുരുരുട്ടാതി: ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും, എല്ലാരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കും,തൊഴിലിടങ്ങളില്‍മാനസിക സമ്മര്‍ദം വര്‍ധിക്കും.

ഉത്രട്ടാതി: പ്രായോഗികമായി കാര്യങ്ങളെ സമീപിക്കുക വഴി സര്‍വകാര്യ വിജയം, എല്ലാ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നുവെന്ന തോന്നല്‍മാറ്റണം, ബന്ധുജനസൗഖ്യം.

രേവതി: സന്താനങ്ങള്‍ മുഖേന നേട്ടങ്ങള്‍, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം, കൂട്ടുവ്യാപാരങ്ങളില്‍ നഷ്ടം സംഭവിക്കാം.

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026