BREAKING NEWS

” താന്‍ പറയുന്നത് അനുസരിച്ചാല്‍ ജീവിതത്തില്‍ മുന്നേറും”, വീഡിയോ കോള്‍ വഴി നഗ്ന പൂജ, പിന്നാലെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, കനേഡിയന്‍ യുവതിയുടെ പരാതിയില്‍ ജ്യോത്സ്യന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ചെന്നൈ: വീഡിയോ കോൾ വഴി പൂജ നടത്താനെന്ന പേരിൽ ദൃശ്യങ്ങൾ പകർത്തുകയും തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ വ്യാജ ജ്യോത്സ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെത്തിയ 37കാരിയായ കനേഡിയൻ യുവതിയെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന പരാതിയിലാണ് നടപടി. ചെന്നൈയിലെ ബെസന്റ് നഗറിന് സമീപത്തെ കടൽത്തീരത്ത് വച്ചാണ് യുവതി തത്ത ജ്യോത്സ്യനെ പരിചയപ്പെട്ടത്. ഭാവിയെക്കുറിച്ച് അറിയാനായി ഇയാളെ സമീപിച്ചപ്പോൾ, ടെലിവിഷനിൽ തന്നെ കണ്ടിട്ടുണ്ടെന്നും തന്റെ നിർദേശങ്ങൾ പാലിച്ചാൽ ജീവിതത്തിൽ വിജയിക്കാനാകുമെന്നും ഇയാൾ യുവതിയോട് പറഞ്ഞതായാണ് പൊലീസ് പറയുന്നത്.

തുടർന്ന് നഗ്ന പൂജ ചെയ്യണമെന്നും ഇത് വീഡിയോ കോൾ വഴി നടത്താമെന്നും ജ്യോത്സ്യൻ നിർദേശിച്ചു. ഇയാളുടെ വാക്കുകൾ വിശ്വസിച്ച യുവതി വീഡിയോ കോൾ വഴി പൂജയ്ക്ക് തയ്യാറായി. തുടർന്ന് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈവശപ്പെടുത്തിയ ജ്യോത്സ്യൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതിനായി ജ്യോത്സ്യൻ യുവതിയിൽനിന്ന് 20,000 രൂപ വാങ്ങിയതായും പൊലീസ് കണ്ടെത്തി. ഇനിയും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ വീണ്ടും ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ജ്യോത്സ്യനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026